|    Jan 16 Mon, 2017 8:46 pm
FLASH NEWS

നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം: പോപുലര്‍ ഫ്രണ്ട് സെമിനാര്‍ ഇന്ന്

Published : 26th September 2016 | Posted By: SMR

ആലപ്പുഴ: നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം എന്ന പ്രമേയവുമായി പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്തംബര്‍ ഒന്നുമുതല്‍ 30 വരെ ദേശ വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന കാംപയിന്റെ ഭാഗമായി പോപുലര്‍ഫ്രണ്ട് ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാര്‍ ഇന്നു വൈകീട്ട് മൂന്നിന് ആലപ്പുഴ റെയ്ബാന്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തിലെത്തിയശേഷം രാജ്യത്ത് വിദ്വേഷവും അസഹിഷ്ണുതയും വര്‍ധിച്ചുവരുന്നതായാണ് നാം കാണുന്നതെന്ന് ജില്ലാ പ്രസിഡന്റ് കെ എസ് സിറാജുദ്ദീന്‍ പറഞ്ഞു.
ഇഷ്ടമുള്ളത് തിന്നാനും ഇഷ്ടമുള്ളത് സംസാരിക്കാനുമുള്ള പൗരന്മാരുടെ സ്വാതന്ത്രത്തിനു നേരെ സംഘപരിവാര ഫാഷിസ്റ്റുകള്‍ കടന്ന് കയറിക്കൊണ്ടിരിക്കുന്നു. പൗരന്മാരുടെ ഭരണഘടനാവകാശങ്ങള്‍ക്ക് നേരെയുള്ള ഫാഷിസ്റ്റുകളുടെ ശ്രമങ്ങളെ ജനാധിപത്യ ശക്തികള്‍ ഒരുമിച്ചു നിന്നു ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ സി പി മുഹമ്മദ് ബഷീര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു, എഐവൈഎഫ് ജില്ലാ സെക്രട്ടറി സി പി ജിസ്‌മോന്‍, ജനതാദള്‍സംസ്ഥാന കമ്മിറ്റിയംഗം നസീര്‍ പുന്നയ്ക്കല്‍, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, നാഷനല്‍ ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ ബി ഉണ്ണി, ഐഎന്‍എല്‍ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സുധീര്‍, എസ്‌കെഎസ്എസ്എഫ് സംസ്ഥാന സമിതിയംഗം നവാസ് പാനൂര്‍, ഐഎസ്എം ജില്ലാ സെക്രട്ടറി ഷമീര്‍ ഫലാഹി, കാംപസ് ഫ്രണ്ട് ദേശീയ കമ്മിറ്റിയംഗം ഹനാന്‍ ബിന്‍ത് ജലീല്‍, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ടി എച്ച് മുഹമ്മദ് ഹസന്‍, നവജനാധിപത്യ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സജി ചേരമന്‍, മെക്ക സംസ്ഥാന കമ്മിറ്റിയംഗം അക്‌നസ്, പിഡിപി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ഷംസുദ്ദീന്‍ പൂക്കുട്ടി, ആര്‍എസ്പി (ലെനിനിസ്റ്റ്) ജില്ലാ സെക്രട്ടറി നിസാം ചുങ്കം, ഗഫൂര്‍ വി എ (യൂത്ത്‌ലീഗ്), ഇ ഖാലിദ്, ജമാല്‍ പള്ളാത്തുരുത്തി, എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് സഫിയ അസ്‌ലം, ഹുസൈ ന്‍ വടുതല (ജമാഅത്തെ ഇസ്‌ലാമി), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മൗലവി അല്‍ഖാസിമി, അഡ്വ. വിന്‍സെന്റ് ജോസഫ് സെമിനാറില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക