|    Mar 26 Sun, 2017 1:07 pm
FLASH NEWS

നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം: പോപുലര്‍ ഫ്രണ്ട് ജില്ലാതല പ്രചാരണം തുടങ്ങി

Published : 24th September 2016 | Posted By: SMR

തിരുവനന്തപുരം: ‘നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന കാംപയിനിന്റെ ജില്ലാതല പ്രചാരണത്തിന് ആറ്റിങ്ങലില്‍ തുടക്കമായി. ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ സെക്രട്ടറി നിസാറുദ്ദീന്‍ ബാഖവി ജാഥ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍, മണനാക്ക്, കല്ലമ്പലം, പള്ളിക്കല്‍, കിളിമാനൂര്‍, പുതുശ്ശേരിമുക്ക്, ആലംകോട്, വഞ്ചിയൂര്‍ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം ജാഥ നഗരൂരില്‍ സമാപിച്ചു.
പ്രസംഗം, ലഘുലേഖ വിതരണം, കുരുതിപ്പാടം എന്ന തെരുവുനാടകം എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ജാഥ. നഗരൂരില്‍ നടന്ന സമാപന യോഗത്തില്‍ ഫവാസ് നിലമ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ ഭാഗങ്ങൡ നിന്നായി 50 ല്‍പരം ബൈക്കുകളിലായി നൂറോളം പ്രവര്‍ത്തകര്‍ ജാഥയെ അനുഗമിച്ചു. ആറ്റിങ്ങല്‍ ഡിവിഷന്‍ പരിധിയില്‍ നടന്ന ജാഥയ്ക്ക് ഡിവിഷന്‍ പ്രസിഡന്റ് അസ്‌ലം കല്ലമ്പലം, സെക്രട്ടറി നിസാര്‍ കുട്ടി, നിസാം നഗരൂര്‍, റഷീദ് ആലംകോട്, നൗഫല്‍ കല്ലമ്പലം, റിയാസ് കരിമ്പുവിള നേതൃത്വം നല്‍കി. തിരുവനന്തപുരം ഡിവിഷനിലെ വാഹന പ്രചാരണജാഥയുടെ സമാപനവും പൊതുസമ്മേളനവും ഇന്നു നടക്കും.
രാവിലെ 10നു ശ്രീകാര്യത്ത് നിന്ന് ആരംഭിക്കുന്ന വാഹന പ്രചാരണ ജാഥ വിവിധ സ്ഥലങ്ങളിലെ പര്യടനത്തിനു ശേഷം രാത്രി ഏഴിനു വള്ളക്കടവില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഇ സുല്‍ഫി ഉദ്ഘാടനം ചെയ്യും. ഡിവിഷന്‍ പ്രസിഡന്റ് ഷഫീഖ് അധ്യക്ഷത വഹിക്കും. തുടര്‍ന്നു മജീദ് ഖാസിമി കോഴിക്കോട് വിഷയാവതരണം നടത്തും. ജാഥാ ക്യാപ്റ്റന്‍ നവാസ് മണക്കാട്, കെ ആഷിക്, വള്ളക്കടവ് വാര്‍ഡ് കൗണ്‍സിലര്‍ ഷാജിതാ നാസര്‍, എസ്ഡിപിഐ തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ജെ കെ അനസ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആസിഫ് നാസര്‍, സുലൈമാന്‍ സംസാരിക്കും.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക