|    Jan 22 Sun, 2017 11:56 pm
FLASH NEWS

നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം: കിഫ് കാംപയിന് തുടക്കമയി

Published : 21st September 2016 | Posted By: mi.ptk

img-20160918-wa0086‘നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ കുവൈത്ത് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കിഫ് സെപ്തംബര്‍ 30 വരെ നടത്തുന്ന കാംപയിന് തുടക്കമായി. അബൂഹലീഫ തനിമ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിണ്ടന്റ് മുസ്തഫ മുളയങ്കാവ് ഉത്ഘാടനം ചെയ്തു.  ഭരണകൂടത്തിന്റെ സകല സംവിധാനവും ആയുധമാക്കി സംഘ്പരിവാര്‍ ജനങ്ങളെ വിഭജിക്കുകയാണെന്നും ഇതിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും അദ്ധേഹം പറഞ്ഞു. മതേതരത്വത്തില്‍ കഴിയുന്ന പ്രവാസികളുടെ ഇടയില്‍ പോലും സംഘ്പരിവാര്‍ ശക്തികള്‍ ഹിന്ദുത്വ പൊതുബോധം സ്യഷ്ടിക്കുകയാണെന്നും ഇതിനെ കരുതലോടെ കാണണമെന്നും മുഖ്യപ്രഭാഷണം നടത്തിയ അമീന്‍ കൊല്ലംപറഞ്ഞു. യോഗത്തില്‍  കിഫ് ഫഹഹീല്‍ സെക്രട്ടറി ഷംഷീര്‍ ആനവാതിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. നസീം മുഹമ്മദ് സ്വാഗതവും മുഹമ്മദ് വയനാട് നന്ദിയും പറഞ്ഞു.

കാംപയിനിന്റെ ഭാഗമായി അബ്ബസിയയില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് കിഫ് സോണല്‍ സെക്രട്ടറി ശിഹാബ് പാലപ്പെട്ടി ഉത്ഘാടനം ചെയ്തു. ഹിന്ദുത്വം ഇന്ന് ആര്‍ എസ് എസില്‍ മാത്രം ഒതുങ്ങുന്നതല്ല. അത് ഒരു ചിന്തധാരയായി വളന്നിട്ടുണ്ടെന്നും അതിനെതിരെയാണ് പ്രതിരോധം തീര്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. റെജി പന്തളം, ഷനവാസ് ചൂണ്ട, സൈഫുദ്ദീന്‍, നസീര്‍ കൊല്ലം, സക്കരിയ ഇരിട്ടി, മനാഫ് പൊന്നനി എന്നിവര്‍ സംസാരിച്ചു. സഫീര്‍ തിരുവനന്തപുരം. മോഡെറേറ്ററും കുവൈത്ത് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം അബ്ബസിയ സെക്രട്ടറി സൈഫുദ്ദീന്‍ അദ്ധ്യക്ഷതയും വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക