|    May 26 Fri, 2017 7:27 am
FLASH NEWS

നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം: പോപുലര്‍ഫ്രണ്ട് കാംപയിന് തുടക്കമായി

Published : 5th September 2016 | Posted By: Navas Ali kn

TVM_popular_front_veruppinte_rastreeyam_160905194943717

കേരളത്തിന്റെ മതേതര-ഇടതുപക്ഷ പൊതുബോധത്തെ തകര്‍ത്ത് സംഘ്പരിവാര്‍ ശക്തികള്‍ ഹിന്ദുത്വ പൊതുബോധം സൃഷ്ടിക്കുകയാണെന്ന് പോപുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍. ‘നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം’ പ്രമേയത്തില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ രാഷ്ട്രീയം അതിന്റെ സര്‍വ്വ സന്നാഹങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു. ഭരണകൂടത്തിന്റെ സകല സംവിധാനവും വെറുപ്പിന്റെ ആയുധമാക്കി ആര്‍എസ്എസ് ജനങ്ങളെ വിഭജിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരേ മതേതര ശക്തികളുടെ ഐക്യനിര ഉയര്‍ന്നുവരേണ്ടതുണ്ടെന്നും കെ എച്ച് നാസര്‍ പറഞ്ഞു.
സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ പ്രതിരോധം മനസ്സില്‍ നിന്ന് രൂപപ്പെട്ടുവരണമെന്ന് തുടര്‍ന്ന് സംസാരിച്ച മുന്‍മന്ത്രി ഡോ. എ നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യസമരത്തില്‍ പോലും പങ്കെടുക്കാതിരുന്ന സംഘ്പരിവാരമാണ് ഇപ്പോള്‍ ദേശീയവാദികളായി രംഗത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് തീവ്രവാദികളെ സൃഷ്ടിക്കുന്ന ഫാക്ടറിയാണ് ഗുജറാത്തെന്ന് മോഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേശ്കുമാറിന്റെ പിതാവ് ഗോപിനാഥന്‍ പിള്ള പറഞ്ഞു. മോഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 22 വ്യാജ ഏറ്റുമുട്ടല്‍ കൊലകളാണ് ഗുജറാത്തില്‍ നടന്നത്. വിക്രമാദിത്യനും വേതാളവും പോലെയാണ് മോഡിയും അമിത്ഷായുമെന്നും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാരം രാഷ്ട്രീയ ലക്ഷ്യത്തോടെ സൃഷ്ടിച്ചെടുത്ത ഹിന്ദുത്വം ഇന്ന് കേരളത്തിന്റെ ഇടതുപക്ഷ പൊതുബോധത്തെ സ്വാധീനിച്ചിരിക്കുകയാണെന്ന് ദലിത് ചിന്തകന്‍ എ എസ് അജിത് കുമാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day