|    Jan 17 Tue, 2017 10:56 pm
FLASH NEWS

നിര്‍ത്തുക വെറുപ്പിന്റെ രാഷ്ട്രീയം: പോപുലര്‍ ഫ്രണ്ട് കാംപയിന്‍

Published : 30th July 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് ശത്രുത പരത്താനുള്ള ശ്രമങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാംപയിന്‍ സംഘടിപ്പിക്കുന്നു. നിര്‍ത്തുക വെറുപ്പിന്റെ രാഷ്ട്രീയം എന്ന പേരില്‍ സപ്തംബര്‍ 1 മുതല്‍ 30 വരെയാണ് കാംപയിന്‍.
പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്തെ സഹിഷ്ണുത, സഹവര്‍ത്തിത്വം തുടങ്ങിയവ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ഇതു സംബന്ധിച്ചു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന വ്യക്തമാക്കി. ജനങ്ങള്‍ എന്തു സംസാരിക്കണം, എന്തു ഭക്ഷണം കഴിക്കണം തുടങ്ങിയ കാര്യങ്ങളില്‍ വര്‍ഗീയമായ ജാഗ്രത സമീപകാലത്തായി കണ്ടുവരുന്നു.
പശു സംരക്ഷണം പോലുള്ള നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആള്‍ക്കൂട്ടം നിരപരാധികളെ, പ്രത്യേകിച്ച് മുസ്‌ലിംകളെയും ദലിതുകളെയും പരസ്യമായി മര്‍ദ്ദിക്കുകയും കൊല്ലുകയും ചെയ്യുന്നു. ഇത്തരം ആക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നു. ഹിന്ദുത്വ നേതാക്കളുടെ പ്രസംഗങ്ങള്‍ രാജ്യത്തെ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കുന്നു. അവര്‍ മുസ്‌ലിംങ്ങളെ ഇല്ലായ്മ ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം പ്രസംഗങ്ങള്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്.
വിദ്വേഷം പ്രചരിപ്പിക്കുന്നവരെ തടയാന്‍ രാജ്യത്തെ സമാധാനത്തെ സ്‌നേഹിക്കുന്ന എല്ലാ മത, രാഷ്ട്രീയ, സാമൂഹിക വിഭാഗങ്ങളിലും പെട്ട നേതാക്കള്‍ ഉയര്‍ത്തെഴുന്നേല്‍ക്കണ്ട സമയമാണിതെന്ന് പോപുലര്‍ ഫ്രണ്ട് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഐക്യം, സമാധാനപരമായ സഹവര്‍ത്തിത്വം തുടങ്ങിയവ മുന്‍നിര്‍ത്തി പോപുലര്‍ ഫ്രണ്ട് കാംപയിന്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. കാംപയിന്റെ ഭാഗമായി രാജ്യത്താകമാനം പൊതുയോഗങ്ങള്‍, റാലികള്‍, കൂടിച്ചേരലുകള്‍, സംവാദങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. പോസ്റ്റര്‍ കാംപയിനും നടത്തും. കന്യാകുമാരിയില്‍ വമ്പിച്ച പൊതുയോഗത്തോടെയായിരിക്കും കാംപയിനു തുടക്കം കുറിക്കുക. തലസ്ഥാന നഗരമായ ന്യൂഡല്‍ഹിയില്‍ സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 284 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക