|    Aug 22 Wed, 2018 7:26 am
FLASH NEWS

നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാറിടിച്ച് അഞ്ചുപേര്‍ക്കു പരിക്ക്

Published : 8th August 2018 | Posted By: kasim kzm

കൊല്ലങ്കോട്: ഗോവിന്ദാപുരം-മംഗലം അന്തര്‍ സംസ്ഥാന പാതയില്‍ മൂന്നാം ദിവസവും വാഹനാപകടം. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വാഹന പണിമുടക്ക് ദിവസമായ ഇന്നലെ രാവിലെ ഏഴോടെ വലിയചള്ളയ്ക്കും പാപ്പാന്‍ ചള്ളയ്ക്കുമിടയില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാറിടിച്ച് കൊല്ലങ്കോട് സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.
കൊല്ലങ്കോട് കോവിലകം മൊക്ക് ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍മാരായ കൊല്ലങ്കോട് സ്വദേശികളായ വേലംപൊറ്റ സതീഷ് (50), പെരിങ്ങോട്ടുകാവ് മണികണ്ഠന്‍ (55), പഴയങ്ങാടി മധു (49), പുഴയ്ക്കല്‍ തറ കുട്ടന്‍ (45), കാര്‍ ഓടിച്ച പയ്യല്ലൂര്‍ തച്ചക്കോറ വിജേഷ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പഴനിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഞ്ചുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
കാറിന്റെ മുന്‍ഭാഗം പൊളിച്ചെടുത്താണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇരുചക്രവാഹനത്തില്‍ പിക്കപ് വാന്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ എം പുതുര്‍ സ്വദേശിയായ ബാലസുബ്രഹ്മണ്യന്റെ ഭാര്യ ജഗദീശ്വരി (51) മരണപ്പെട്ടു. ബന്ധുവായ വിഷ്ണുപ്രിയ (21) പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിലാണ്. വാന്‍ ഡ്രൈവര്‍ കൊടകര സുനിലിനും പരിക്കേറ്റിരുന്നു.
ശനിയാഴ്ച ആട്ടയാമ്പതി പരുത്തിക്കാട് മേട്ടില്‍ ബസ് കാത്തിരുന്നവര്‍ക്ക് നേരെ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറി നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. അമിത വേഗത്തിലായിരുന്ന കാര്‍ ആളെ ഇടിച്ചിട്ട ശേഷം കള്‍വര്‍ട്ടറില്‍ തട്ടിമറിഞ്ഞ് ഇലട്രിക് പോസ്റ്റിലിടിച്ചാണ് നിന്നത്.
കാറിന്റെ ചില്ലുകള്‍ പൊട്ടിച്ചാണ് കാറിലുള്ളവരെ രക്ഷപ്പെടുത്തിയത്. അഞ്ചു ദിവസം മുമ്പ് പോത്തമ്പാടം വെയര്‍ ഹൗസിന് സമീപം ടെംപോ വാഹനം കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഗോവിന്ദാപുരം മുതല്‍ നാലു കിലോമീറ്ററിനുള്ളില്‍ അപകടം പതിവാകുന്നത്. റോഡ് കാഴ്ച്ച മറയ്ക്കുന്ന വിധത്തില്‍ മരങ്ങളും പാഴ്‌ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാവുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss