|    Aug 18 Fri, 2017 4:55 am
FLASH NEWS

നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് മദ്യം കവര്‍ന്ന സംഭവം, മൂന്ന് പേര്‍ അറസ്റ്റില്‍

Published : 9th August 2017 | Posted By: fsq

 

വടകര : ദേശീയപാതയിലെ കോട്ടക്കടവില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും മദ്യം കവര്‍ന്ന കേസ്സില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. പുതുപ്പണം കോട്ടക്കടവിലെ തോട്ടോളി ബാബു(54), പുതുപ്പണം കിഴക്കേ പറമ്പത്ത് വിനായകത്തില്‍ മോഹനന്‍(52), വടകര ബീച്ചില്‍ കണിയാങ്കണ്ടിയില്‍ ബൈജു(41) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരില്‍ നിന്നും ബീവറേജ് കോര്‍പ്പറേഷന്റെ തിരുവനന്തപുരം ഔട്ട് ലെറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന 29 കുപ്പി  മദ്യമാണ് പ്രതികള്‍ കവര്‍ന്നത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കോട്ടക്കടവ് ജംഗ്ഷനില്‍ ബൈക്ക് യാത്രക്കാരന്‍ റോഡിലെ കുഴിയില്‍ വീണതുമായി ബന്ധപ്പെട്ട് പിറകെയെത്തിയ ലോറി ഒരുസംഘം ആളുകള്‍ തടഞ്ഞു വെക്കുകയായിരുന്നു. ഈ ലോറി തട്ടിയെന്നാരോപിച്ചായിരുന്നു തടഞ്ഞു വെച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ലോറിയിലെ ജീവനക്കാര്‍ പോയ സമയത്ത് ലോറിയില്‍ നിന്നും രണ്ട് പെട്ടിയിലുള്ള 24 കുപ്പിയും, മറ്റൊരു പെട്ടിയിലുള്ള അഞ്ച് കുപ്പി മദ്യവുമാണ് കവര്‍ച്ച നടത്തി പലര്‍ക്കും വിതരണം ചെയ്തത്. ലോറി െ്രെഡവര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ വടകര പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്. എട്ട് കുപ്പി മദ്യം പോലീസ് റിക്കവറി നടത്തി. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക