|    Oct 18 Thu, 2018 2:13 am
FLASH NEWS

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ലോറി ഇടിച്ചു; ഒന്നര മണിക്കൂറിനു ശേഷം ഡ്രൈവറെ രക്ഷപ്പെടുത്തി

Published : 24th September 2017 | Posted By: fsq

 

ഹരിപ്പാട്: നിര്‍ത്തി ഇട്ടിരുന്ന ലോറിക്ക് പിന്നില്‍ ലോറി ഇടിച്ചു കയറി. ഒന്നര മണിക്കൂറിനു ശേഷം ഡ്രൈവറെ രക്ഷപ്പെടുത്തി. അപകടത്തില്‍ സീറ്റിനും സ്റ്റീയറിങിനും ഇടയില്‍ കുടുങ്ങിയ ഡ്രൈവര്‍ ചേര്‍ത്തല അന്ധകാരന്‍ അഴി കൊച്ചിക്കാരന്‍ വീട്ടില്‍ ജാക്‌സണ്‍ വില്യമിനെ  (45) പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വെളുപ്പിനെ 4.30ഓടെ ദേശീയപാതയില്‍ കരുവാറ്റ ടി ബി ജങ്ഷന് സമീപമായിരുന്നു അപകടം. കായംകുളം ഭാഗത്തേക്കു ടൈല്‍സ് കയറ്റിവന്ന ലോറി വഴിയരികില്‍ എം സാന്‍ഡ് ലോഡുമായി നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു. ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ ഹരിപ്പാട് നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചു സ്റ്റിയറിങ് കട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കട്ടര്‍ കേടായതിനാല്‍ ശ്രമം വിഫലമായി.  തുടര്‍ന്ന് ആറ് മണിയോടെ ആലപ്പുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് ജാക്‌സനെ രക്ഷിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss