|    Aug 23 Wed, 2017 8:05 am
FLASH NEWS

നിര്‍ത്തിയിട്ട ബസ്സിനു പുറകില്‍ കാറിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്

Published : 8th August 2017 | Posted By: fsq

 

താമരശ്ശേരി: ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ്സിനു പുറകില്‍ ടവേര കാര്‍ ഇടിച്ചുകയറി കുട്ടികളടക്കം ഏഴു പേര്‍ക്ക് പരിക്ക്. വയനാട് കാര്യമ്പാടി സ്വദേശികളായ കരണി പുത്തൂര്‍ വീട്ടില്‍ സുനിത(45), മക്കളായ അനുരാഗ്(21), അദൈ്വത്(18), മണല്‍വയല്‍ വിജീഷ്(28), ജ്യോതി(32), കാശി നാഥ്(മൂന്ന്) കാര്‍ ഡ്രൈവര്‍ കാര്യമ്പാടി സാകേതം മന്‍സൂര്‍(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ പുതുപ്പാടി മലോറം നരൂക്കിന്‍ ചാല്‍ ജങ്ഷനിലാണ് അപകടം. താമരശ്ശേരി നിന്നും നൂറാം തോട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് പെട്ടന്ന് നിര്‍ത്തിയതാണ് അപകടത്തിനു കാരണമെന്നു പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഡ്രൈവര്‍ മന്‍സൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മരണ വീട്ടില്‍ പോയി മടങ്ങുന്ന സംഘമാണ് കാറില്‍ ഉണ്ടായിരുന്നത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക