|    Sep 19 Wed, 2018 8:28 am
FLASH NEWS

നിര്‍ത്തിയിട്ട കാറില്‍ നിന്ന് 96,000 രൂപയും 2871 ഡോളറും കവര്‍ന്നു

Published : 15th August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: അരയി ഗുരുവനത്ത് ഡ്രൈവിങ് പരിശീലന കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 96,000 രൂപയും 2871 യുഎസ് ഡോളറും കവര്‍ന്നതായി പരാതി. മാലോം ചുള്ളിയിലെ സജി തോമസിന്റെ പണമാണ് നഷ്ടപ്പെട്ടത്. മകന്റെ ഡ്രൈവിങ് ടെസ്റ്റിന് എത്തിയതായിരുന്നു സജി. ടെസ്റ്റ് കഴിഞ്ഞ് പോകാന്‍ നേരത്ത് നോക്കിയപ്പോഴാണ് കാറില്‍ സൂക്ഷിച്ചിരുന്ന പണവും ഡോളറും നഷ്ടപ്പെട്ടത് അറിയുന്നത്. സജിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു. മൊത്തെ 2,69,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അമേരിക്കയില്‍ പ്രവാസിയാണ് സജി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss