|    Mar 23 Thu, 2017 5:52 am
FLASH NEWS

നിര്‍ത്തിയിട്ട കാറില്‍ ഡ്രൈവര്‍ മരിച്ചനിലയില്‍

Published : 12th October 2016 | Posted By: SMR

കൊച്ചി: ടാക്‌സി ഡ്രൈവറെ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് അയ്യപ്പന്‍കാവ് പിരിയാകിരി സ്വദേശി ശെല്‍വരാജ് (55) ആണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. ഇയാള്‍ കോയമ്പത്തൂരില്‍ സ്വകാര്യ ടാക്‌സി ഡ്രൈവറാണ്. ഇന്നലെ രാത്രിയില്‍ കോയമ്പത്തൂരില്‍നിന്ന് ഒരു കുടുബത്തോടൊപ്പം കൊച്ചിയിലേക്ക് പുറപ്പെട്ട ഇയാള്‍ കൊച്ചിയിലെ സ്വാകാര്യ ഹോട്ടലില്‍ ഇവരെ താമസിപ്പിച്ച ശേഷം കാറില്‍തന്നെ ഉറങ്ങിക്കോളാം എന്ന്  അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ എത്തി ഇയാളെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.

(Visited 20 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക