|    Jul 23 Mon, 2018 8:47 pm
FLASH NEWS

നിര്‍ത്തിയിട്ട കാറിന്റെ ടയറിലെ കാറ്റ് പോലിസ് അഴിച്ചുവിട്ടത് വിവാദത്തില്‍

Published : 9th September 2017 | Posted By: fsq

 

വടകര: റോഡരികില്‍ നിര്‍ത്തിയ കാറിന്റെ ടയറിലെ കാറ്റ് അഴിച്ചുവിട്ട പോലിസ് നടപടി വിവാദത്തില്‍. കഴിഞ്ഞ ദിവസം വൈകീട്ടോടെ കോട്ടപ്പറമ്പ്-റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ നിര്‍ത്തിയ കാറിന്റെ ടയറുകളാണ് തൊട്ടടുത്ത ഡിവൈഎസ്പി ഓഫിസിലെ പോലിസുകാരന്‍ കാറ്റഴിച്ചു വിട്ടത്. നാല് ടയറുകളിലെയും കാറ്റ് ഒഴിവാക്കിയതിനാല്‍ കാറെടുക്കാനാവാതെ യാത്രക്കാരന്‍ കുടുങ്ങി. ഇത് സംബന്ധിച്ച് കാര്‍ ഉടമ ഇരിങ്ങല്‍ കാട്ടുകുറ്റിയില്‍ ഷെര്‍ളി വടകര പോലിസില്‍ പരാതി നല്‍കി. ഇവരുടെ കെഎല്‍ 60 എഫ് 9450 ഡിസയര്‍ കാറിനുനേരെയാണ് പോലിസ് അതിക്രമം കാണിച്ചത്. സ്ത്രീകളും കുട്ടികളടക്കമുള്ളവര്‍ വടകര ഷോപ്പിങിന് എത്തിയ അവസരത്തില്‍ ഡിവൈഎസ്പി ഓഫിസിനും തൊട്ടടുത്ത സിഎസ്‌ഐ ചര്‍ച്ചിനുമിടയില്‍ കാര്‍ നിര്‍ത്തിയിടുകയായിരുന്നു. സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വന്നപ്പോഴാണ് ടയറുകളിലെ കാറ്റ് ഒഴിച്ച നിലയില്‍ കാണപ്പെട്ടത്. ഈ കാരണത്താല്‍ രാത്രി ഒമ്പതര വരെ ഇവര്‍ നിസ്സഹായരായി നില്‍ക്കേണ്ടി വന്നതായി പോലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഡിവൈഎസ്പി ഓഫിസിലെ പോലി സുകാരനാണ് ഇത് ചെയ്തതായി മനസിലായത്. ഇവിടെ നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്ന് മാത്രമല്ല ഇത് പ്രധാന റോഡുമല്ല. വീതി കുറഞ്ഞ റോഡില്‍ കാര്‍ നിര്‍ത്തിയിട്ടതിനാല്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടായിട്ടുണ്ടാവാം, പക്ഷെ അതിന് പിഴ ഈടാക്കാതെ വാഹനം എടുക്കാനാവാത്ത രീതിയിലുള്ള അക്രമം നടത്തേണ്ടിയിരുന്നില്ലെന്നാണ് പരാതിക്കാരന്‍ പറഞ്ഞത്. സംഭവത്തില്‍ പോലിസുകാരന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മറ്റൊരു കാറിന് നേരെയും ഇത്തരം അതിക്രമം കാണിച്ചതായും അറിയാന്‍ കഴിഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss