നിര്‍ത്തിയിട്ട ഓട്ടോയ്ക്ക് തീപിടിച്ചു
Published : 13th March 2016 | Posted By: SMR
തലശേരി: തലശേരി എവികെ നായര്‍ റോഡിലുള്ള തിയേറ്ററിനു സമീപം നിര്‍ത്തിയിട്ട ഓട്ടോയ്ക്ക് തീപ്പിടിച്ചു. കെഎല്‍ 58 എഫ് 174 നമ്പര്‍ ഓട്ടോറിക്ഷയ്ക്ക് ഇന്നലെ ഉച്ചയോടെയാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. ഓട്ടോയുടെ എന്‍ജിനിലേക്ക് തീപടര്ന്നിരുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെങ്കില്‍ പുറത്ത് നിന്ന് ആരെങ്കില് തീവച്ചതായോ സംശിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തിയേറ്ററിന് മുന്നിലും എതിര് വശത്തുമുള്ള നിരീക്ഷണ കാമറ ദൃശ്യങ്ങളും പോലിസ് പരിശോധിക്കും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.