|    Oct 15 Mon, 2018 8:15 pm
FLASH NEWS

നിര്‍ത്തിയിട്ടിരുന്ന ലോറികളുടെ ടയറുകള്‍ മോഷ്ടിച്ചു

Published : 24th September 2017 | Posted By: fsq

 

പൊന്‍കുന്നം: പൊന്‍കുന്നം പാലാ റോഡില്‍ ഒന്നാം മൈലില്‍ തടിമില്ലില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ടയറുകള്‍ മോഷ്ടിച്ചതായി പരാതി. നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ ജാക്കി ഉപയോഗിച്ച്  പൊക്കി നിര്‍ത്തിയശേഷമാണ് ലോറിയുടെ ടയറുകള്‍ മോഷ്ടിച്ചത്.  ലോറിയുടെ ഡിസ്‌ക്ക് ഉള്‍പ്പെടെയുള്ള ഭാഗമാണ് മോഷ്ടാക്കള്‍ കവര്‍ന്നെടുത്തിരിക്കുന്നത്. പുലര്‍ച്ചയോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഒന്നാം മൈല്‍ മാണാക്കുഴിയില്‍ ടിംമ്പേഴ്‌സ്  ഉടമ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ലോറികളുടെ ടയറുകളാണ് മോഷണം പോയിരിക്കുന്നത്. രണ്ട് ലോറികളുടെയും പിന്‍ഭാഗം ജാക്കി വെച്ച് ഉയര്‍ത്തിയശേഷമാണ് ടയറുകള്‍ മോഷ്ടിച്ചിരിക്കുന്നത് രാവിലെ വന്ന തൊഴിലാളികളാണ് വണ്ടിയുടെ ടയര്‍ മോഷ്ടിക്കപ്പെട്ട വിവരം ആദ്യം അറിയുന്നത്.ഇതിന് പുറമേ ഗോഡൗണിന്റെ വാതില്‍ തകര്‍ത്ത്  അതിലുണ്ടായിരുന്ന നാലു ടയറുകളും  ടിപ്പറില്‍ ഫിറ്റ് ചെയ്തിരുന്ന സ്റ്റീരിയോ ഉള്‍പ്പെടെയുള്ള സാധനങ്ങളും കവര്‍ന്നു. വെള്ളിയാഴ്ച ഓട്ടം കഴിഞ്ഞ് കൊണ്ടിട്ടതായിരുന്നു ലോറികള്‍. ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കരുതുന്നതായി ലോറി ഉടമ പറഞ്ഞു. പൊന്‍കുന്നത്തുനിന്നുള്ള പോലിസും  കോട്ടയത്തു നിന്നുള്ള വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവം അറിഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss