|    Jan 24 Tue, 2017 7:03 pm
FLASH NEWS

നിര്‍ത്തിയിട്ടിരുന്ന കാറിന് പിറകില്‍ സൂപ്പര്‍ഫാസ്റ്റ് ബസിടിച്ചു: നാലുപേര്‍ക്കു പരിക്ക്

Published : 2nd July 2016 | Posted By: SMR

കൊല്ലം:ദേശീയപാതയില്‍ പാരിപ്പള്ളി കടമ്പാട്ടുകോണത്തു നിര്‍ത്തിയിട്ടിരുന്ന മാരുതി ആള്‍ട്ടോ കാറിന് പിറകില്‍ അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ചു ഒരു കുടുംബത്തിലെ നാലുപേര്‍ക്കു പരുക്കേറ്റു. കൊല്ലം മുണ്ടയ്ക്കല്‍ പത്മവിലാസത്തില്‍ ജി വിപിനന്‍(64), മകള്‍ മാളു ശങ്കര്‍(33),ചെറുമകന്‍ അദൈ്വ ശങ്കര്‍(മൂന്നര), കാര്‍ ഓടിച്ചിരുന്ന ബന്ധുവായ ജീവന്‍ വിഷ്ണു(22) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ മുപ്പതടി താഴ്ചയിലേക്കു മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് പോലിസും സ്ഥലത്തെത്തി. പരുക്കേറ്റവരെ കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂപ്പര്‍ ഫാസ്റ്റിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണം. പാരിപ്പള്ളി പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക