|    Dec 17 Sun, 2017 8:06 am
FLASH NEWS

നിര്‍ത്തലാക്കിയ ടിബി വാര്‍ഡുകള്‍ക്ക്് പകരം സംവിധാനമായില്ല

Published : 12th October 2016 | Posted By: Abbasali tf

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍ത്തലാക്കിയ ടിബി വാര്‍ഡുകള്‍ക്ക്് പകരം സംവിധാനമായില്ല. ഗരുതരമായി ടിബി രോഗം ബാധിച്ചവരെ അഡ്മിറ്റ് ചെയ്ത് ചികില്‍സ നടത്തിയിരുന്ന രണ്ട് വാര്‍ഡുകളാണ് നിര്‍ത്തിയത്. ഈ സംവിധാനം 2011ലാണ് ആരംഭിച്ചത്. മൂന്ന് വീതം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് കിടത്തി ചികില്‍സയ്ക്കുള്ള സൗകര്യമുണ്ടായിരുന്നത്. ഇതാണ് മുന്നു മാസം മുമ്പ് എച്ച്ഡിസി യോഗ തീരുമാനപ്രകാരം നിര്‍ത്തലാക്കിയത്. ടിബി മറ്റു രോഗികള്‍ക്ക് ബാധിക്കുമോയെന്ന ആശങ്കയും സ്ഥല പരിമിതിയുമാണ് കാരണമായി പറയുന്നത്. എന്നാല്‍ ഇതിന് പകരം സംവിധാനമൊരുക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് മലപ്പുറത്തും കണ്ണൂരുമാണ് ആദ്യം ടിബി വാര്‍ഡുകള്‍ ആരംഭിച്ചത്.എല്ലാ ജില്ലകളിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് ജില്ലയിലെ വാര്‍ഡുകള്‍ പൂട്ടിയത്. മറ്റു താലൂക്ക്, ജില്ലാ ആശുപത്രികളില്‍ തന്നെ ചികില്‍സ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രത്യേക വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തതിനാല്‍ മിക്ക രോഗികളും കോഴിക്കോട് മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. മാത്രമല്ല ജില്ലയില്‍ പ്രഖ്യാപിച്ച മുന്ന് ജില്ലാ,താലൂക്ക്  ആശുപത്രികള്‍ ബോര്‍ഡുകളില്‍ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളു. ഏക ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജിനുളളില്‍ ശ്വാസം മുട്ടുകയാണ്.അതേസമയം പ്രശ്‌നം പരിഹരിക്കാനുള്ളത്  ചെരണിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ടിബി സെന്ററിലാണ്.എന്നാല്‍ നാളിതു വരെ ഇവിടെ കിടത്തി ചികില്‍സ  ആരംഭിച്ചിട്ടുമില്ല. ജീവനക്കാരുടെ കുറവും കെട്ടിടത്തിന്റെ പോരായ്മയുമാണ് കാരണമായി പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss