|    Nov 24 Fri, 2017 7:26 am
FLASH NEWS
Home   >  Todays Paper  >  page 11  >  

നിര്‍ണായക സമയത്ത് ദ്രാവിഡും ധോണിയും പിന്തുണ

Published : 8th November 2017 | Posted By: fsq

 

നല്‍കിയില്ല: ശ്രീശാന്ത്‌ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ ദ്രാവിഡും എംഎസ് ധോണിയും പിന്തുണ നല്‍കിയില്ലെന്ന ആരോപണവുമായി എസ് ശ്രീശാന്ത്. ഒത്തുകളി വിവാദത്തിലകപ്പെട്ട് വിലക്ക് നേരിടുന്ന മലയാളി താരമായ ശ്രീശാന്ത് റിപബ്ലിക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരിച്ചത്. ധോണിക്കും ദ്രാവിഡിനും നിരപരാധിത്വം വ്യക്തമാക്കി മെസേജ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും ശ്രീശാന്ത് പറഞ്ഞു. രാജസ്ഥാന്‍ ടീമില്‍ നിന്ന് പുറത്താക്കുന്നതിനായി ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദ്രാവിഡ് എനിക്കെതിരെ കള്ളം പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങിസിനെതിരായ മല്‍സരത്തിന് ശേഷം മദ്യപിച്ച് ദ്രാവിഡുമായി ഞാന്‍ വഴക്കുണ്ടാക്കിയെന്നാണ് പുറത്താക്കുന്നതിന് കാരണമായി പറഞ്ഞത്. ഇത് പച്ചക്കള്ളമാണെന്ന് പരിപാടിയുടെ വിഡിയോ പരിശോധിച്ചാല്‍ മനസിലാവുമെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക