|    Dec 12 Wed, 2018 7:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിരോധിത സംഘടനാ ബന്ധം: പ്രതികളെ അസം പോലിസിന് കൈമാറി

Published : 1st December 2018 | Posted By: kasim kzm

പെരുമ്പാവൂര്‍: നിരോധിത സംഘടനാ ബന്ധം ആരോപിച്ച് കഴിഞ്ഞദിവസം പെരുമ്പാവൂര്‍ മണ്ണൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്ന് അറസ്റ്റ് ചെയ്ത മൂന്ന് അസം സ്വദേശികളായ യുവാക്കളെ കേരള പോലിസ് അസം പോലിസിന് കൈമാറി. ഇവരെ ഇന്നും നാളെയും തിങ്കളാഴ്ചയുമായി അസമിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോവും. ഇന്നലെ രാവിലെ കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മൂവരെയും ട്രാന്‍സിറ്റ് വാറന്റ് വാങ്ങി അസം പോലിസ് ഏറ്റുവാങ്ങുകയായിരുന്നു.
അസമിലേക്ക് കൊണ്ടുപോകുന്നതു വരെ ഇവരെ പോലിസ് കസ്റ്റഡിയില്‍ സൂക്ഷിക്കും. മണ്ണൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കെത്തിയ അസം കൊക്രജാര്‍ ജില്ലക്കാരായ മനു ബസുമാതരി (25), പ്രീതം ബസുമാതരി (24), ധൂംകേതു ബ്രഹ്മ (35) എന്നിവരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കേരള പോലിസ് പിടികൂടിയത്. നിരോധിക്കപ്പെട്ട ബോഡാ തീവ്രവാദ ഗ്രൂപ്പിലെ പ്രധാനികളാണ് ഇവരെന്നു പോലിസ് പറഞ്ഞു.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും അസം പോലിസുമാണ് ഇവരെക്കുറിച്ചുള്ള വിവരം കേരള പോലിസിന് കൈമാറിയത്. 50 പേരടങ്ങുന്ന പോലിസ് സംഘം ഇവര്‍ താമസിക്കുന്ന സ്ഥലം കഴിഞ്ഞദിവസം പുലര്‍ച്ചയോടെ വളഞ്ഞ് മൂവരെയും പിടികൂടുകയായിരുന്നു. മൊബൈല്‍ ഫോണും ഇവരില്‍ നിന്നു പിടിച്ചെടുത്തു. അറസ്റ്റിലായ ഇവരെ ഐബിയും എന്‍ഐഎയും ചോദ്യംചെയ്തതായി അറിയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss