|    Dec 11 Tue, 2018 4:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിരോധിത സംഘടനാ പ്രവര്‍ത്തകരെന്ന്; മൂന്ന് അസം സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍

Published : 30th November 2018 | Posted By: kasim kzm

പെരുമ്പാവൂര്‍: നിരോധിക്കപ്പെട്ട സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെന്ന് ആരോപിച്ച് മൂന്നു യുവാക്കളെ മണ്ണൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്നു പോലിസ് അറസ്റ്റ് ചെയ്തു. ബി മിഹര്‍ മാനു ബസുമാറ്ററി (25), ബി പ്രിതം ബസുമാറ്ററി (24), ബി ദന്‍ലാജ് ദുംകേറ്റു (35) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ചുമതല വഹിക്കുന്ന ഡോ. ജെ ഹരീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്.
നിരോധിക്കപ്പെട്ട ബോഡോ തീവ്രവാദഗ്രൂപ്പിലുള്ളവരാണ് അറസ്റ്റിലായതെന്നും രാജ്യത്തിനെതിരേ യുദ്ധം ചെയ്തുവെന്ന കുറ്റത്തിന് അസം പോലിസ് അന്വേഷിക്കുന്നവരാണ് ഇവരെന്നും പോലിസ് പറഞ്ഞു. അസമിലെ കൊക്രജാര്‍ ജില്ലയിലുള്ള ഗാസിഗോണ്‍ പോലിസ് സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരേ യുഎപിഎ നിയമപ്രകാരവും ആയുധ നിയമപ്രകാരവും വധശ്രമമടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്.
ഒരു മാസം മുമ്പ്് കൊച്ചിയിലെത്തിയ ഇവര്‍ 15 ദിവസം മുമ്പാണ് മണ്ണൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലിക്കെത്തിയത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം അസം പോലിസിന് കൈമാറും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss