|    Mar 24 Fri, 2017 7:46 pm
FLASH NEWS

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന രണ്ടുപേര്‍ പിടിയില്‍

Published : 21st November 2015 | Posted By: SMR

പള്ളുരുത്തി: വിദ്യാര്‍ഥികള്‍ക്കിടയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന രണ്ടുപേര്‍ പള്ളുരുത്തി പൊലിസിന്റെ പിടിയിലായി.
പള്ളുരുത്തി തങ്ങള്‍നഗറില്‍ സുല്‍ത്താന്‍ വീട്ടില്‍ ഖലീല്‍ (19), പള്ളുരുത്തി കുമ്പളങ്ങി വഴി ചോലക്കല്‍ വീട്ടില്‍ നിസാര്‍ (45) എന്നിവരെയാണ് പള്ളുരുത്തി എസ് ഐ സാബുജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഖലീലിനെ 240 പാക്കറ്റ് ഹാന്‍സുമായി പള്ളുരുത്തി എസ്ഡിപിവൈ സ്‌കൂള്‍ പരിസരത്ത് നിന്നും നിസാറിനെ പള്ളുരുത്തി തങ്ങള്‍നഗറിലെ സ്വകാര്യ സ്‌കൂളിന് സമീപത്ത് നിന്ന് 32 പാക്കറ്റ് ഹാന്‍സുമായാണ് പിടികൂടിയത്.
തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ മൊത്തമായി വാങ്ങുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പാക്കറ്റിന് അമ്പത് രൂപ നിരക്കിലാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍ക്കുന്നത്. വിദ്യാലയങ്ങള്‍ക്ക് സമീപം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
സിവില്‍ പൊലിസ് ഓഫിസര്‍മാരായ സെബാസ്റ്റ്യന്‍, ദിലീപ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

(Visited 60 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക