|    Nov 14 Wed, 2018 3:42 am
FLASH NEWS

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Published : 24th June 2017 | Posted By: fsq

 

തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫും എക്‌സെസ് സംഘവും സംയുക്തമായി നടത്തിയ റെയ്ഡില്‍ ഒന്നരലക്ഷം രൂപ വില വരുന്ന പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളായ പന്നലാല്‍ (32)സദാനന്ദ് (36) എന്നിവരെ അറസ്റ്റ് ചെയ്തു. ഗുഡ്ക, പാന്‍പരാഗ്, മധു ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇവ തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യാന്‍ കൊണ്ടുവരികയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍രാജും സംഘവും പരിശോധനയ്്ക്ക് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss