|    Jan 21 Sat, 2017 3:34 am
FLASH NEWS

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുപി സ്വദേശി പിടിയില്‍

Published : 17th October 2016 | Posted By: Abbasali tf

താമരശ്ശേരി:  നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. 26 കിലോ പുകയില ഉല്‍പന്നങ്ങളുമായാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഹരീന്ദ്ര(30)നെ താമരശ്ശേരി എക്‌സൈസ് സംഘം പിടികൂടിയത്. താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി ജി കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഓപ്പറേഷന്‍ ഭായി പരിശോധനയിലാണ് താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം പെട്ടിക്കട കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഇയാള്‍ പിടിയിലായത്. രണ്ടു വര്‍ഷത്തിലേറെയായി മുറുക്കാന്‍ വില്‍പ്പനയുടെ മറവില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഇയാളുടെ പെട്ടിക്കടയില്‍ നടത്തിയ പരിശോധനയില്‍ പുകിയല ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ ഗിരീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍ പി വിവേക്, കെ പി രാജന്‍, ജെ വിപിന്‍ കുമാര്‍, കെ പി ഷിംല എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക