|    Oct 20 Sat, 2018 9:37 am
FLASH NEWS

നിരോധിത പാന്‍മസാലയുമായി യുവാവ് പിടിയില്‍

Published : 13th November 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: നിരോധിച്ച 6000 പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയില്‍. കോഴിക്കോട് പാലോളി നരിക്കുനി സ്വദേശി ഹാഷിം (32) ആണ്് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൈസൂരുവില്‍ നിന്നെത്തിയ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഇറക്കിയ ഹാന്‍സ് തന്റെ ബൈക്കിലേക്ക് കയറ്റുന്നതിനിടെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി ഫാരിസ് ഓടി രക്ഷപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി സബ് ഇന്‍പെക്ടര്‍ അജീഷ്, എഎസ്‌ഐ ഹനീഫ, സിപിഒ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss