|    Oct 21 Sat, 2017 10:49 am

നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകം; കീടനാശിനികള്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുന്നതിനു വിലക്ക്

Published : 26th September 2016 | Posted By: SMR

കണ്ണൂര്‍: ഇതരസംസ്ഥാനങ്ങളില്‍ നിരോധനത്തിലില്ലാത്തതും കേരളത്തില്‍ നിരോധിച്ചതുമായ മാരക കീടനാശിനികളുടെ ഉപയോഗം കൃഷിയിടങ്ങളില്‍ വ്യാപകമയതിനെ തുടര്‍ന്ന് കര്‍ശന നടപടികളുമായി കൃഷിവകുപ്പ് രംഗത്ത്. കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷകര്‍ക്കോ കാര്‍ഷിക സമിതികള്‍ക്കോ കീടനാശിനികള്‍ നേരിട്ട് വിതരണം ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തി.
നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്‌കര്‍ഷിച്ച കീടനാശിനികള്‍ കൃഷി ഓഫിസറുടെ ശുപാര്‍ശ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാവൂ എന്നും കീടനാശിനി ഡിപ്പോകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ ഇന്‍സെക്റ്റിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൃഷിവകുപ്പ് ഡയരക്ടര്‍ അധികാരവും നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ, കൃഷി വകുപ്പിന്റെ അനുമതിയില്ലാതെ കൃഷിയിടങ്ങളില്‍ നേരിട്ട് വിളപരീക്ഷണങ്ങള്‍ നടത്തരുതെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ അറിയിപ്പിലുണ്ട്. വിതരണ കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും അനധികൃത വില്‍പനക്കാര്‍ക്കെതിരേ കേന്ദ്ര കീടനാശിനി നിയമപ്രകാരം നടപടിയെടുക്കാനും തീരുമാനമുണ്ട്. വിഷവിമുക്ത പച്ചക്കറികളുടെയും പയറുവര്‍ഗങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ കൃഷിവകുപ്പ് ആരംഭിച്ച കാംപയിന്റെ ഭാഗമായാണ് കര്‍ശനമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
കേരളത്തില്‍ നിരോധിച്ച ഫൊറേറ്റ്(റെഡ്), മോണോ ക്രോട്ടോഫോസ്(റെഡ്), ട്രയാസോഫോസ്( യെല്ലോ), കാര്‍ബോഫുറാന്‍(റെഡ്), മീഥൈല്‍ പാരാത്തിയോ ണ്‍(റെഡ്), മിഥൈല്‍ ഡിമാറ്റ ണ്‍(റെഡ്), പ്രോഫെനോഫോസ്(യെല്ലോ), മെതോക്‌സി ഈഥൈല്‍ മെര്‍ക്കുറിക് ക്ലോറൈഡ്, എഡിഫാന്‍ഫോസ്(യെല്ലേ ാ), െ്രെടസെക്ലാ സോള്‍(യെല്ലേ ാ), ഓക്‌സി തിയോജിനോസ് (ബ്ലൂ), പാറാക്വാറ്റ്(യെല്ലോ), അട്രോസിന്‍(ബ്ലൂ), അമിലോഫോസ്(യെല്ലോ), തിയോബെന്‍കാ ര്‍ബ്(ബ്ലൂ), ഫ്യൂരഡാന്‍, ഫോറേറ്റ്, റൗണ്ടപ്പ്, തൈമറ്റ്  തുടങ്ങിയവയാണ് നിരോധിച്ചിരുന്നത്.
ഇതില്‍ ചിലത് മണ്ണ് നശിപ്പിക്കുകയും, അര്‍ബുദം, കിഡ്‌നി, ആന്തരിക രോഗങ്ങള്‍ക്ക് കാരണമാവുന്നതായും കണ്ടെത്തിയിരുന്നു. എന്നാല്‍ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇവയെത്തുന്നത്. വാഴ, കാപ്പി, കുരുമുളക്, പച്ചക്കറി കര്‍ഷകരാണ് കൂടുതലായും കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക