|    Jul 22 Sun, 2018 8:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിരോധിത കറന്‍സിയുമായി മൂന്നംഗ സംഘം അറസ്റ്റില്‍

Published : 12th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍  വന്‍ നിരോധിത കറന്‍സിവേട്ട. 3.14 കോടി രൂപയുടെ നോട്ടുകളുമായി  മൂന്നു പേരെ  പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വയനാട് ചേരംപാടി കയ്യൂന്നി സ്വദേശിയും ചെന്നൈയിലെ സ്ഥിരതാമസക്കാരനുമായ ഷംസുദ്ദീന്‍ (43), അരീക്കോട് താഴത്തങ്ങാടി സ്വദേശി മൂര്‍ക്കന്‍വീട്ടില്‍ അബൂട്ടി (52), അരീക്കോട് താഴത്തങ്ങാടി സ്വദേശി മൂര്‍ക്കന്‍ ആദില്‍ (21) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. ജില്ലാ പോലിസ് മേധാവിക്ക് കാറിന്റെ നമ്പര്‍ സഹിതം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സിഐ ടി എസ് ബിനു മുത്തേടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. നിരോധിത നോട്ടുകള്‍ കൈമാറ്റം നടത്താന്‍ ആഡംബര കാറില്‍ ഒരു സംഘം എത്തിയിട്ടുണ്ടെന്ന വിവരമാണ് പോലിസിനു ലഭിച്ചത്. ഇതനുസരിച്ച് വേഷപ്രച്ഛന്നരായെത്തി തന്ത്രപരമായാണ് പോലിസ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത ഒന്നാം പ്രതി വയനാട് സ്വദേശിയും നിലവില്‍ ചെന്നൈ അണ്ണാനഗറിലെ വ്യവസായിയുമായ ഷംസുദ്ദീന്‍ തമിഴ്‌നാട്ടില്‍ നിന്നു ജില്ലയിലെത്തിച്ച പണമാണിതെന്ന് പോലിസ് പറഞ്ഞു. ഇതോടെ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിക്കുമെന്നും പോലിസ് അറിയിച്ചു. പെരിന്തല്‍മണ്ണ എസ്‌ഐ ഖമറുദ്ദീന്‍ വള്ളിക്കാടന്‍, ടൗണ്‍ ടീം അന്വേഷണ ഉദ്യോഗസ്ഥരായ പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, സി പി മുരളി, അനീഷ് പൂളക്കല്‍, എസ് സുമേഷ്, ജയന്‍, പി പ്രമോദ്, നിവിന്‍ പാസ്‌കല്‍, ദിനേശ് കിഴക്കേക്കര, ബിബിന്‍ കൊളത്തൂര്‍, വനിതാ സിപിഒ ജയമണി എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss