|    Nov 21 Wed, 2018 7:04 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിരോധനം നോട്ടുകള്‍ കണ്ടുകെട്ടാന്‍ആയിരുന്നില്ലെന്ന് ജെയ്റ്റ്‌ലി

Published : 9th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത് നോട്ടുകള്‍ കണ്ടുകെട്ടാനായിരുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വ്യവസ്ഥയെ നിയമാനുസൃതമാക്കാനുള്ള സുപ്രധാന കാല്‍വയ്പായിരുന്നു നോട്ട്‌നിരോധനം.
കള്ളപ്പണം കണ്ടുപിടിക്കാനും നികുതിവരുമാനം കൂട്ടാനും നോട്ട്‌നിരോധനം സഹായിച്ചുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു. നോട്ടുകളുടെ കണക്കെടുപ്പായിരുന്നു ലക്ഷ്യമെന്നു പറഞ്ഞ കേന്ദ്ര ധനമന്ത്രി, സമ്പദ്‌വ്യവസ്ഥയെ നിയമപരമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന കാല്‍വയ്പായിരുന്നു ഇതെന്നും അവകാശപ്പെട്ടു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതോടെ നികുതി അടയ്ക്കാതെ ഒഴിഞ്ഞുമാറാന്‍ ഇപ്പോള്‍ പൗരന്‍മാര്‍ക്കു സാധിക്കാതെയായി. കറന്‍സി ഇടപാടുകളില്‍ നിന്ന് ഇന്ത്യയെ കറന്‍സിരഹിത ഇടപാടുകളിലേക്ക് മാറ്റാന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു ഇളക്കം ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് നികുതിദായകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായെന്നും മന്ത്രി അവകാശപ്പെട്ടു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss