|    Jan 22 Sun, 2017 7:17 am
FLASH NEWS

നിരാഹാരമനുഷ്ഠിച്ച എംഎല്‍എമാര്‍ക്ക് സ്വീകരണം

Published : 6th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: സ്വാശ്രയ സമരത്തില്‍ നിയമസഭയില്‍ നിരാഹാരമനുഷ്ഠിച്ച എംഎല്‍എമാര്‍ക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സ്വീകരണസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നിരാഹാരം അനുഷ്ഠിച്ച എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവര്‍ക്കും അനുഭാവം പ്രകടിപ്പിച്ച് സത്യഗ്രഹം നടത്തിയ എംഎല്‍മാരായ കെഎം ഷാജി, എന്‍എ നെല്ലിക്കുന്ന്, പി ഉബൈദുള്ള, ടി വി ഇബ്രാഹിം എന്നിവര്‍ക്ക് സ്വീകരണം നല്‍കിയത്. എംഎല്‍എമാരായ വി ടി ബല്‍റാം, റോജി എം ജോണ്‍ എന്നിവരുടെ നിരാഹാര സമരം പ്രതിപക്ഷ നേതാവ് നാരങ്ങാ നീര്  നല്‍കി അവസാനിപ്പിച്ചു. പ്രകടനമായിട്ടാണ് നിരാഹാരം അനുഷ്ഠിച്ച് എംഎല്‍എമാര്‍ സ്വീകരണവേദിയില്‍ എത്തിയത്. സ്വാശ്രയ സമരത്തിന് തുടക്കം കുറിച്ച് സെക്രട്ടേറിയറ്റിന് മുന്നി ല്‍ നിരാഹാര സമരം അനുഷ്ഠിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സിആര്‍ മഹേഷ് എന്നിവരെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. എംഎല്‍എമാരായ കെസി ജോസഫ്, തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍, കെ മുരളീധരന്‍, വിഡി സതീശന്‍, വിഎസ് ശിവകുമാര്‍, അന്‍വര്‍സാദത്ത്, കെഎസ് ശബരീനാഥന്‍, എംകെ മുനീര്‍, പികെ അബ്ദുറബ്ബ്, പികെ ബഷീര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി ശരത്ചന്ദ്രപ്രസാദ്, സി ആര്‍ ജയപ്രകാശ്, എം ലിജു, ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, സിപി ജോണ്‍, മുന്‍ എംഎല്‍എ കെ സുരേന്ദ്രന്‍പിള്ള, ആര്‍എസ്പി നേതാവ് സത്യപാലന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക