|    Mar 26 Sun, 2017 3:21 am
FLASH NEWS

നിരാശരായവര്‍

Published : 29th August 2016 | Posted By: SMR

ലോകത്തിലെ ഏറ്റവും നിരാശരായ യുവത ഇന്നു ചിലപ്പോള്‍ മധ്യപൗസ്ത്യദേശത്തായിരിക്കും. തൊഴിലില്ലായ്മ, ചാരസംഘടനകളെ ആശ്രയിക്കുന്ന ഏകാധിപത്യങ്ങള്‍, യുവജനങ്ങളെ ശത്രുക്കളായി കാണുന്ന ഭരണവര്‍ഗം- ഇതുകൊണ്ടൊക്കെ നിരാശ വ്യാപകമാവുന്നു. വിദ്യാഭ്യാസം കൂടുന്നതിനനുസരിച്ചാണ് തൊഴിലില്ലായ്മ. സൗദി അറേബ്യ പ്രതിവര്‍ഷം രണ്ടേകാല്‍ ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്. എന്നാല്‍, 2015ല്‍ അത് 50,000 കടന്നില്ല. പ്രക്ഷോഭം ഭയന്ന് ഇടയ്ക്കിടെ വലിയ ആനുകൂല്യങ്ങള്‍ നല്‍കി ജനങ്ങളെ അടക്കിനിര്‍ത്തുന്ന തന്ത്രം ഫലപ്രദമാവുന്നില്ല എന്നാണു വിലയിരുത്തല്‍. അതുകൊണ്ട് പ്രജകള്‍ പൊതുവില്‍ മടിയന്‍മാരായി മാറുന്നു.
നരബാധിച്ച തലമുറ വഴിമാറുന്നതിനു മടിക്കുന്നതുകാരണമുള്ള അമര്‍ഷവും ശക്തമാണ്. അതില്‍ രാജഭരണം, സൈനികഭരണം എന്നീ വ്യത്യാസമൊന്നുമില്ല. അല്‍ജീരിയയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് പ്രായാധിക്യം കാരണം പൊതുരംഗത്ത് വരാറില്ല. സൗദി അറേബ്യയിലെ സല്‍മാനും ആ ഗണത്തില്‍പെടും.
തൊഴിലില്ലായ്മയും രാഷ്ട്രീയാവസരങ്ങള്‍ നിഷേധിക്കുന്നതുമാണ് ഇസ്‌ലാമിക് സ്റ്റേറ്റിലേക്കുള്ള റിക്രൂട്ട്‌മെന്റിനു പ്രോല്‍സാഹനമാവുന്നത്. അതേയവസരം 16 അറബ് രാജ്യങ്ങളില്‍ നടന്ന ഒരു അഭിപ്രായസര്‍വേയില്‍ പങ്കെടുത്ത 78 ശതമാനം യുവതീയുവാക്കളും ഐഎസിനെതിരാണെന്നു കാണുന്നു. എണ്ണപ്പണം ധൂര്‍ത്തടിക്കുന്നതില്‍ മുമ്പിലുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മാത്രമാണ് ഖലീഫയുടെ നാട്ടില്‍ പോയാല്‍ കൊള്ളാമെന്നു കരുതുന്നവര്‍ കുറച്ച് കൂടുതലുള്ളത്. അതും 20 ശതമാനത്തില്‍ താഴെ.

(Visited 51 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക