|    Aug 21 Mon, 2017 4:30 am
FLASH NEWS

നിരാലംബര്‍ക്ക് അന്നം നല്‍കി മാതൃകയായി സാന്ത്വനം

Published : 9th August 2017 | Posted By: fsq

 

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: തെരുവില്‍ അന്നത്തിനു വകയില്ലാതെ നിരാലംബരായി കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കി “സാന്ത്വനം’’ മാനവികതയുടെ മാതൃകയാവുന്നു. തെരുവില്‍ അലയുന്നവരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനും അവര്‍ക്ക് തണലൊരുക്കാനും ചികില്‍സ ഉറപ്പാക്കാനും അക്ഷീണ പ്രയത്‌നത്തിലാണ് ഫിറോസ് കുന്നംപറമ്പിലും അഷ്‌കറും സുഹൃത്തുക്കളും.  “സാന്ത്വനം” എന്ന പേര് നല്‍കി തെരുവില്‍ കഴിയുന്ന മനുഷ്യര്‍ക്ക് ഭക്ഷണം നല്‍കുക, സര്‍ക്കാര്‍ ആശുപത്രികളിലെങ്കിലും ചികില്‍സ നല്‍കുക, അവര്‍ക്ക് വേണ്ട വസ്ത്രം, മരുന്ന് എന്നിവ സംഘടിപ്പിച്ച് നല്‍കുക എന്നിവയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ആലത്തൂര്‍ താലൂക്കിലെ വടക്കഞ്ചേരി മുതല്‍ കുഴല്‍മന്ദം വരെയുള്ള ഇരുപതോളം പേര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കിയായിരുന്നു തുടക്കം. കഴിഞ്ഞ മാസം മുതല്‍ പാലക്കാട് ടൗണ്‍, ഒലവക്കോട് എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇപ്പോള്‍ 100ല്‍ കൂടുതല്‍ ആളുകള്‍ക്ക് ദിവസേന ഭക്ഷണം നല്‍കി വരുന്നു. മൃഗങ്ങളേക്കാള്‍ മോശമായ സാഹചര്യത്തിലാണ് മനുഷ്യര്‍ തെരുവില്‍ ജീവിക്കുന്നത്.  മാരകമായ രോഗങ്ങള്‍ ബാധിച്ച് ശരീരത്തിന്റെ പല ഭാഗങ്ങളിലും പുഴുവരിക്കുന്ന വൃണങ്ങളുമായി ജീവിക്കുന്നവരുമുണ്ട്. ആലംബഹീനര്‍ക്ക് ഭക്ഷണവും വസ്ത്രവുമെന്ന പോലെ ഒരു സ്ഥിരം ആശ്രയ കേന്ദ്രം എന്നതാണ് സാന്ത്വനത്തിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് ഫിറോസും സുഹൃത്തുക്കളും. പാവപ്പെട്ടവരെ സഹായിക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കും സാന്ത്വനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം.  തെരുവിലെ മനുഷ്യരുടെ നന്മക്കു വേണ്ടി സമര്‍പ്പിക്കാനുള്ളത് മനസ്സും ആരോഗ്യവുമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക