|    Dec 17 Mon, 2018 10:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി: കേരളം ഒന്നാമത്

Published : 16th November 2018 | Posted By: kasim kzm

തിരുവനന്തപുരം: നാഷനല്‍ ട്രസ്റ്റിന്റെ നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളെ ചേര്‍ത്ത സംസ്ഥാനമായി കേരളം മാറി. 33,000 അംഗങ്ങളെ ചേര്‍ത്താണു കേരളം ഒന്നാംസ്ഥാനത്തെത്തിയത്.
ഇന്ത്യയില്‍ ആകെ 82,000 പേര്‍ ഈ പദ്ധതിയില്‍ അംഗങ്ങളായപ്പോള്‍ അതിന്റെ 39 ശതമാനം ഗുണഭോക്താക്കളും കേരളത്തില്‍ നിന്നാണ്. ഇതിനോടൊപ്പം നിയമാനുസൃത രക്ഷാകര്‍ത്താക്കളെ നിയമിച്ചതിലും കേരളം പ്രഥമസ്ഥാനം കരസ്ഥമാക്കി. കേരളം ഈ വര്‍ഷം 4,000 പേരെ നിയമിച്ചപ്പോള്‍ മറ്റെല്ലാ സംസ്ഥാനങ്ങളും കൂടി അതിന്റെ പകുതി പോലും നിയമിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ട്രസ്റ്റ്, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസിക വൈകല്യം, ബഹുമുഖ വൈകല്യം എന്നീ വിഭാഗക്കാര്‍ക്കു വേണ്ടി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണു നിരാമയ. ഗുണഭോക്താക്കള്‍ നാഷനല്‍ ട്രസ്റ്റിലേക്ക് അടയ്‌ക്കേണ്ട വാര്‍ഷിക പ്രീമിയം തുക സംസ്ഥാന സര്‍ക്കാര്‍ സാമൂഹികനീതി വകുപ്പ് വഴിയാണു നല്‍കി വരുന്നത്.
നിലവില്‍ നാഷനല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി 14 ജില്ലകളിലും ജില്ലാ കലക്ടര്‍ ചെയര്‍മാനായി ലോക്കല്‍ കമ്മിറ്റികളും ഇവ ഏകോപിപ്പിക്കുന്നതിനു സ്‌റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. കേരള സര്‍ക്കാരിന്റെയും സാമൂഹികനീതി വകുപ്പിന്റെയും ശക്തമായ ഇടപെടലും സാമ്പത്തിക സഹായവും കൊണ്ടു മാത്രമാണു കേരളത്തിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നു മന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss