|    Mar 23 Thu, 2017 11:48 am
FLASH NEWS

നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍

Published : 28th November 2015 | Posted By: SMR

തിരുവല്ല: രണ്ടു തവണ പോലിസിനെ വെട്ടിച്ച് കടന്ന മോഷണക്കേസ് പ്രതിയെ പിടികൂടി. നിരവധി മോഷണ കേസുകളില്‍ പ്രതിയായ തുകലശേരി പൂമംഗലത്ത് ശരത്ത് (29) ആണ് അറസ്റ്റിലായത്.
മല്ലപ്പള്ളി ബീവറേജസിന് സമീപത്ത് നിന്ന് ഇന്നലെ ഉച്ചയോടെ തിരുവല്ല എസ്.ഐ വിനോദ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുമ്പ് തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തെങ്കിലും കോടതി ജീവനക്കാരുടെയും പോലിസിന്റെയും കണ്ണുവെട്ടിച്ച് കടക്കുകയായിരുന്നു.
മുങ്ങിയ പ്രതിയെ വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. വൈകിട്ട് ഏഴോടെ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിരിച്ചു കൊണ്ടുപോവുന്നതിനിടെ പോലിസിനെ ആക്രമിച്ച് കടക്കുകയായിരുന്നു. ആറു മാസം മുമ്പ് നടത്തിയ മോഷണക്കേസില്‍ പിടിയിലായതിനെ തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന പ്രതി ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. രണ്ടാഴ്ച മുമ്പ് കോടതിയില്‍ ഹാജരായ പ്രതിയെ വാറണ്ടു നിലനിന്നതിനാല്‍ ജാമ്യം റദ്ദ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെയാണ് പ്രതി കോടതി ജീവനക്കാരുടെയും പോലീസിന്റേയും കണ്ണു വെട്ടിച്ച് കോടതി പരിസരത്ത് നിന്നും മുങ്ങിയത്. മുങ്ങിയ പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ വ്യാഴാഴ്ച വീണ്ടും പോലിസിനെ വെട്ടിച്ച് കടന്നത്. പിടിയിലായ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

(Visited 55 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക