|    Nov 17 Sat, 2018 1:14 am
FLASH NEWS

നിരവധി മോഷണ കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Published : 6th March 2018 | Posted By: kasim kzm

അഞ്ചല്‍:മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പോലിസ് തിരയുകയായിരുന്ന യുവാവ് അറസ്റ്റില്‍.
തെന്മല ഒറ്റ ക്കല്ലില്‍ നജീബ് മന്‍സിലില്‍ നജീബ് (34)നെയാണ് ഏരൂര്‍ എസ്‌ഐ സുധീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കഴിഞ്ഞ ദിവസം ഒറ്റക്കല്ലില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
നജീബ് വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ്. അയിലറയില്‍ നിന്നും റബ്ബര്‍ഷീറ്റ് മോഷ്ടിച്ച സംഘത്തിലെ മൂന്നാം പ്രതിയാണ് നജീം. ഈ കേസിലെ ഒന്നും രണ്ടും പ്രതികളായ സന്തോഷ്, ആദര്‍ശ് എന്നിവര്‍ ജയിലിലാണ്. കടയ്ക്കല്‍  പോലിസ് സ്‌റ്റേഷന്‍ പരിധിയിലും മോഷണകേസിലെ പ്രതിയാണ് ഇയാള്‍. കുളത്തൂപ്പുഴയില്‍ നിന്നും ചന്ദനമരം മോഷ്ടിച്ച കേസിലും നിരവധി അടി പിടിക്കേസുകളിലും വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ പ്രതിപ്പട്ടികയിലുള്ള നജീബ് ആറുമാസമായി ഒളിവിലായിരുന്നുവെന്നും പോലിസ്പറഞ്ഞു.
പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss