|    Aug 16 Thu, 2018 3:21 pm

നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍

Published : 23rd March 2018 | Posted By: kasim kzm

ആലത്തൂര്‍: ആലത്തൂര്‍ മേഖലയിലെ എരിമയൂര്‍ തോട്ടുപാലം, ഗാന്ധി ജങ്ഷന്‍, എരിമയൂര്‍ ടൗണ്‍ എന്നിവിടങ്ങളിലെയും എരിമയൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും മോഷ്ടിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. തമിഴ്‌നാട് കരൂര്‍ കുഴിത്തല പുളിക്കത്തളി കടമ്പൂര്‍ വീട്ടില്‍ ജീവാനന്ദ് (29) ആണ് പിടിയിലായത്. സംഘത്തിലെ രണ്ടുപേരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയും ഒരാള്‍ വാളയാര്‍ സ്വദേശിയുമാണ്.
തൃശൂര്‍ പുതുക്കാട് സ്‌റ്റേഷന്‍ പരിധിയില്‍ വീട്ടില്‍ മോഷണം നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചപ്പോഴാണ് മറ്റു മോഷണ കേസുകളില്‍ തുമ്പുണ്ടായത്. ജനുവരി 19നാണ് ആലത്തൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ മോഷണം നടന്നത്. എരിമയൂര്‍ എസ്ബിഐക്കു സമീപം ഷാജിത മന്‍സിലില്‍ ഷാനവാസിന്റെ പള്‍സര്‍ ബൈക്കാണ് ജനുവരി 19ന് രാത്രി 11.30ന് ശേഷമുള്ള സമയത്ത് മോഷണം പോയത്.
എരിമയൂര്‍ തോട്ടുപാലം ജയന്റെ മൊബൈല്‍ ഷോപ്പ്, അബ്ദുള്‍ കരീമിന്റെ ഫാന്‍സി ഷോപ്പ്, ഉണ്ണികൃഷ്ണന്റെ ബേക്കറി, അബ്ദുള്‍ ബഷീറിന്റെ പലചരക്ക് കട, ബാലകൃഷ്ണന്റെ സ്മാര്‍ട്ട് ഏജന്‍സീസ്, ഗാന്ധി ജംഗ്ഷനിലെ രജ്ഞിത്തിന്റെ മെന്‍സ് വെയര്‍, അന്‍വര്‍ സാദത്തിന്റെ ബേക്കറി, സഹദേവന്റെ ടൈലര്‍ ഷോപ്പ് എന്നിവിടങ്ങളിലും  മോഷണം നടന്നു. ചിതലി പള്ളിക്കു സമീപത്തുള്ള വീട്ടിലും മോഷണ ശ്രമം നടത്തിയിട്ടുണ്ട്.
ദേശീയപാതയോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് മോഷണം നടത്തിയത്. ബൈക്കിനു പുറമെ മൊബൈല്‍ ഷോപ്പില്‍ നിന്ന് മൊബൈലുകള്‍, ബോഡി സ്‌പ്രെകള്‍, ഷര്‍ട്ടുകള്‍, വിവിധ ഷോപ്പുകളില്‍ നിന്ന് പണവും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു.
പുതുക്കാട് സ്‌റ്റേഷനില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ശേഷം ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് തിരിച്ചയച്ചു. കുഴല്‍മന്ദം, പുതുക്കാട് സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss