|    Mar 29 Wed, 2017 5:10 am
FLASH NEWS

നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍

Published : 7th August 2016 | Posted By: SMR

കഴക്കൂട്ടം: നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍. കടയ്ക്കാവൂര്‍ കാശിമഠം വയല്‍തിട്ട വീട്ടില്‍ നിന്നും പെരുങ്കുഴി കുഴിയന്‍ കോളനിയില്‍ തങ്കു എന്ന ഷാന്‍ (29) ആണ് അറസ്റ്റിലായത്. ജൂലൈ 7ന് കഠിനംകുളം മാടന്‍വിള തെക്കേപള്ളിക്ക് സമീപമുള്ള ഒരു വീടിന്റെ അടുക്കള വാതില്‍ പകല്‍ പൊളിച്ച് അകത്തുകടന്ന് 12 പവനോളം സ്വര്‍ണാഭരണങ്ങളും മൊബൈ ല്‍ ഫോണും മോഷ്ടിച്ചതിനു ശേഷം ഒളിവില്‍ കഴിഞ്ഞിവരുകയായിരുന്നു.
തെങ്ങ് കയറാന്‍ വന്നവരെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് ഒരു മാസത്തിനകം പ്രതിയെ കുടുക്കാനും മോഷണ മുതല്‍ ഏറെക്കുറെ വീണ്ടെടുക്കാനും സഹായകമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കടയ്ക്കാവൂര്‍ സിഐ ജി ബി മുകേഷ് പറഞ്ഞു. മോഷണ മുതല്‍ പണയം വയ്ക്കാന്‍ ശ്രമിച്ച ഇയാളുടെ മാതാവ് സുപ്രഭയെയും കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ നില്‍ക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തതില്‍ മോഷണ മുതലുകള്‍ മംഗലപുരത്തും മുരുക്കുംപുഴയിലും കരിച്ചാറയിലുമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേതൊഴികെ ബാക്കിയുള്ള എല്ലാ മോഷണമുതലുകളും പോലിസ് കണ്ടെടുത്തു. കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നീ പോലിസ് സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരേ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്.
തിരുവനന്തപുരം റൂറല്‍ എസ്പി ഷെഹിന്‍ അഹമ്മദ് ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈഎസ്പി ടി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ കടയ്ക്കാവൂര്‍ സിഐ ജി ബി മുകേഷ്, കടയ്ക്കാവൂര്‍ എസ്‌ഐ സുരേഷ് കുമാര്‍, കഠിനംകുളം എസ്‌ഐ ഹേമന്ത് കുമാര്‍, എസ്‌ഐ പ്രസാദ്, എഎസ്‌ഐ മനോഹര്‍, പോലിസുകാരായ മഹേഷ്, ഹരി, ശ്രീനാഥ്, വനിത പോലിസുകാരായ ശ്രീജ, ഷീജ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day