|    Jul 22 Sat, 2017 4:35 pm
FLASH NEWS

നിരവധി മോഷണക്കേസുകളിലെപ്രതികള്‍ പിടിയില്‍

Published : 1st October 2016 | Posted By: Abbasali tf

കഴക്കൂട്ടം: നിരവധി മോഷണക്കേസുകളിലെ പ്രതികള്‍ കവര്‍ച്ചാശ്രമത്തിനിടെ കഴക്കൂട്ടം പോലിസിന്റെ പിടിയിലായി. ശ്രീകാര്യം വില്ലേജില്‍ ചെമ്പഴന്തി നിര്‍മലാ ജങ്ഷനില്‍ ശാലോം ഭവനില്‍ വോട്‌സണ്‍ എന്നു വിളിക്കുന്ന സിബിന്‍ (18), ഉള്ളൂര്‍ വില്ലേജില്‍ നാലാംചിറ മാവര്‍ത്തലക്കോണം പൂവന്‍വീട്ടില്‍ നിന്ന് ഉളിയാഴ്ത്തുറ വില്ലേജില്‍ കട്ടച്ചാല്‍ ചെമ്പഴന്തി കെആര്‍എ-എ22 സുമാ നിലയത്തില്‍ അമല്‍ (18), കഴക്കൂട്ടം വില്ലേജില്‍ കഴക്കൂട്ടം മാര്‍ക്കറ്റിന് സമീപം ഷണ്‍മുഖ നിവാസില്‍ ഫഌക്‌സ് എന്നു വിളിക്കുന്ന വിശാഖ് (18) എന്നിവരാണു പിടിയിലായത്. ഇന്നലെ വെളുപ്പിന് രണ്ടിന് കാട്ടായിക്കോണം പുന്നാട്ട് ക്ഷേത്രത്തിനു സമീപത്ത് നിന്നാണ് പ്രതികളെ കഴക്കൂട്ടം പോലിസ് പിടികൂടിയത്. ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ ധാരാളം പിടിച്ചുപറി കേസുകള്‍ നിലവിലുണ്ട്. കഴക്കൂട്ടം എല്‍എന്‍സിപിഇ ക്വാര്‍ട്ടേഴ്‌സി ല്‍ താമസിക്കുന്ന ആന്ധ്രപ്രദേശ് സ്വദേശിനിയായ രാജസ്യയുടെ കഴുത്തില്‍ക്കിടന്ന മൂന്നുപവന്റെ മാല പിടിച്ചുപറിച്ച കേസിലും 2015ല്‍ വെങ്ങോട് സ്വദേശിനി ദേവകിയുടെ കഴുത്തില്‍ക്കിടന്ന രണ്ടു പവന്റെ സ്വര്‍ണമാല ബൈക്കില്‍ വന്നു പൊട്ടിച്ചെടുത്ത് കൊണ്ടുപോയ കേസിലും ബാലരാമപുരം ആര്‍സി തെരുവില്‍ റെജീന രാജിയുടെ കഴുത്തില്‍ക്കിടന്ന മാല പൊട്ടിച്ചെടുത്ത കേസിലും ചെങ്കൊട്ടുകോണം തുണ്ടത്തില്‍ സ്‌കൂളില്‍ നിന്നു കംപ്യൂട്ടര്‍ മോഷ്ടിച്ച കേസിലും അരുവിക്കരയില്‍ കഞ്ചാവു കടത്തിയ കേസിലും ഇവര്‍ പ്രതികളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക