|    Oct 19 Fri, 2018 3:40 pm
FLASH NEWS

നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍

Published : 28th September 2017 | Posted By: fsq

 

ചാലക്കുടി: നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ കൊരട്ടി പോലിസ് അറസ്റ്റ് ചെയ്തു. കൊരട്ടി-കോട്ടമുറി മാളിയേക്കല്‍ വീട്ടില്‍ ബിനോയ്(26)യെയാണ് കൊരട്ടി എസ്‌ഐ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്.മുരിങ്ങൂര്‍ സാന്‍ജോ നഗറിലുള്ള ഒരു വീടിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് അറസ്റ്റ്. മുന്‍പ് നിരവധി മോഷണകേസുകളില്‍ പ്രതിയായ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. മുരിങ്ങൂരിലെ മോഷണത്തിന് ശേഷം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് മോഷണത്തിനായി തമ്പടിക്കുകയായിരുന്നു. പകല്‍ സമയങ്ങളില്‍ വിവിധ തീവണ്ടികളിള്‍ യാത്ര ചെയ്ത് രാത്രി ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെത്തി സമീപത്തെ ഫുഡ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് ലോഡ് എടുക്കാന്‍ കാത്ത് കിടക്കുന്ന ലോറികളില്‍ കയറി കിടക്കുകയാണ് പതിവ്. പുലര്‍ച്ചയോടെ സൈക്കിളില്‍ മോഷണത്തിന് ഇറങ്ങുന്ന പ്രതി ചാലക്കുടി സിഎംഐ സ്‌കൂളിന് സമീപ പ്രദേശങ്ങളില്‍ നിരവധി സ്ഥലത്ത് മോഷണ ശ്രമം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. പ്രദേശങ്ങളിലെ സിസിടിവി കാമറകളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ നോക്കി തിരിച്ചറിഞ്ഞ ക്രൈ സ്‌ക്വാര്‍ഡ് ഉദ്യോഗസ്ഥര്‍ കുറച്ച് നാളുകളായി ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. പോലിസ് അന്വേഷണം ശക്തമായെന്ന് മനസ്സിലാക്കിയ പ്രതി കാക്കനാട്  സെക്യൂരിറ്റി ജോലി തരപ്പെടുത്തി ചാലക്കുടിയില്‍ നിന്നും മുങ്ങുന്നതിനിടെ മൂഞ്ഞേലിയില്‍ വച്ച് പോലിസ് പിടികൂടുകയായിരുന്നു. മാള പോലിസ് സ്റ്റേഷന്‍ പരിധിയിലെ വീട് കുത്തിതുറന്ന് മോഷണം നടത്തിയതിനും മാള പുളിയിലകുന്നില്‍ റോഡിലൂടെ നടന്ന് പോയ യുവതിയുടെ മാല പൊട്ടിച്ചതിനും  2011ല്‍ കൊരട്ടി പോലിസ് സ്റ്റേഷന്‍ പരിധിയിലെ ആറ്റപാടത്തുള്ള ബാലസുബ്രഹ്മണ്യന്റെ വീടിന്റെ പുറക് വശത്തെ വാതില്‍ തുറന്ന് അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും 2000രൂപയും മോഷ്ടിച്ചതിനും 2014ല്‍ കൊരട്ടി ഖന്നാനഗറിലുള്ള വീടിന്റെ പുറക് വശത്തെ വാതില്‍ തുറന്ന് അലമാരയില്‍ നിന്നും 20000രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും കണിച്ചായിസ് തിയ്യറ്ററിന്റെ മുകളിലത്തെ മുറിയില്‍ കയറി 3000രൂപയും മൊബൈല്‍ ഫോണും കവര്‍ന്നതിനും കേസ്സുകള്‍ നിലവിലുണ്ട്. അറസ്റ്റ് ചെയ്യാനുള്ള സംഘത്തില്‍ ക്രൈം സ്‌ക്വാര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ വി എസ് വത്സകുമാര്‍, സ്വാര്‍ഡംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, പി എം മൂസ, വി എസ് അജിത്കുമാര്‍, വി യു സില്‍ജോ, ഷിജോ തോമസ്, കെ വി തമ്പി എന്നിവരും ഉണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss