|    Oct 23 Tue, 2018 11:35 pm
FLASH NEWS

നിരവധി മാലമോഷണക്കേസ്സുകളില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശിനി പിടിയില്‍

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: അമ്പതോളം മാലമോഷണക്കേസുകളില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശിനിയെ തമ്പാനൂര്‍ പോലിസ് പിടികൂടി. തമിഴ്‌നാട്, കോയമ്പത്തൂര്‍ ഗാന്ധിപുരം സ്വദേശിനിയായ മാലജ്യോതി എന്ന് വിളിക്കുന്ന ജ്യോതി(45) ആണ് മാലമോഷണ ശ്രമത്തിനിടെ തമ്പാനൂര്‍ പോലിസിന്റെ പിടിയിലായത്. ചെന്തിട്ട ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്കിനിടയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ മാല പൊട്ടിച്ച് കടക്കുന്നതിനിടെയാണ് കരമന എഎസ്‌ഐ സജീഷ്, തമ്പാനൂര്‍ വനിതാ സിപിഒ നിര്‍മലകുമാരി എന്നിവര്‍ ഇവരെ പിടികൂടിയത്. ഇവരുടെ നേതൃത്വത്തില്‍ വലിയ സംഘം തന്നെ കേരളത്തിലും തമിഴ്‌നാട്ടിലും മാല പൊട്ടിക്കലില്‍ സജീവമായുള്ളതായി തമ്പാനൂര്‍ സിഐ കെ പ്രൃഥ്വിരാജ് പറഞ്ഞു. 2000 മുതല്‍ കേരളത്തിലും തമിഴ്‌നാട്ടിലും സംഘം സജീവമാണ്. ജ്യോതിക്കെതിരെ 2006ല്‍ പേട്ട പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉല്‍സവങ്ങളും ആഘോഷങ്ങളും നടക്കുന്ന സ്ഥലങ്ങളില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ എത്തി മാല പൊട്ടിക്കുന്നതാണ് ഇവരുടെ രീതി. തലസ്ഥാനത്ത് പൂജപ്പുര മണ്ഡപം, ചെന്തിട്ട ക്ഷേത്രം എന്നിവിടങ്ങളിലെ നവരാത്രി ആഘോഷവും ആറ്റുകാല്‍ പൊങ്കാലയും ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ഉല്‍സവവുമെല്ലാം ഇവരുടെ സീസണ്‍ മോഷണ സ്ഥലങ്ങളാണ്. ഉല്‍സവങ്ങള്‍ക്കിടെ മാല നഷ്ടപ്പെടുന്നത് മോഷണമാണോ എന്ന് തിരിച്ചറിയാത്തതിനാല്‍ സ്റ്റേഷനുകളില്‍ പരാതിപ്പെടുന്നവരുടെ എണ്ണം കുറവാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss