|    Oct 20 Fri, 2017 3:38 am

നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

Published : 2nd August 2017 | Posted By: fsq

 

വിദ്യാനഗര്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ വിദ്യാനഗര്‍ സിഐ അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ മുഹമ്മദലി(32)യെയാണ് അറസ്റ്റ് ചെയ്തത്. 2010 ആഗസ്റ്റ് 28ന് തെക്കില്‍, കുന്നാറയില്‍ പ്രവര്‍ത്തിക്കുന്ന സഫലം കശുവണ്ടി സംസ്‌ക്കരണ ഫാക്ടറിയില്‍ നിന്നു 1843 കിലോഗ്രാം കശുവണ്ടിയും കംപ്യൂട്ടറും മറ്റും കവര്‍ച്ച ചെയ്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഈ കേസിലെ മറ്റു പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. പ്രസ്തുത കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടയിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 31ന് ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ അഷ്‌റഫ് അബൂബക്കറിനെ മര്‍ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഏതാനും മാസം മുമ്പ് ബേക്കല്‍ സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നു പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക