|    Mar 23 Thu, 2017 11:51 am
FLASH NEWS

നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Published : 14th October 2016 | Posted By: Abbasali tf

പൊന്നാനി: നിരവധി കേസുകളിലെ പിടികിട്ടാപുള്ളിയും കുപ്രസിദ്ധ ഗുണ്ടയുമായ യുവാവിനെ പൊന്നാനി പോലിസ് അറസ്റ്റു ചെയ്തു. വെളിയങ്കോട് തണ്ടാംകൊള്ളി മനാഫ് (42) എന്നയാളെയാണ് ഇന്നലെ പൊന്നാനി പോലിസ് പിടികൂടിയത്. 2004ല്‍ വെളിയങ്കോട് സ്വദേശി അബ്ദുല്ല എന്നയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി പരാതിക്കാരനെയും സഹോദരിയെയും വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കോടതിയില്‍ നിന്നു ജാമ്യം എടുത്തു വിദേശത്തേക്ക് മുങ്ങുകയായിരുന്നു. അടുത്തിടെ അവധിക്ക് നാട്ടില്‍ വന്ന പ്രതിയെകുറിച്ച് പൊന്നാനി പോലിസ് ഇന്‍സ്‌പെക്ടര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ ചെന്നപ്പോള്‍ പ്രതിയും വീട്ടുകാരും ചേര്‍ന്ന് പേരുമാറ്റി പറഞ്ഞു രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍, സംശയം തോന്നിയ പോലിസ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിലാണ്   ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പേരില്‍ കൂടുതല്‍ കേസുകളില്‍ വാറണ്ട് നിലവിലുണ്ടെന്ന് സംശയിക്കുന്നു. പോലിസുകാരായ ഉദയന്‍, അനീഷ് പീറ്റര്‍, എന്നിവര്‍ പ്രതിയെ പിടികൂടുന്നതിന് സിഐയെ സഹായിച്ചു.

(Visited 16 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക