|    Oct 17 Wed, 2018 7:22 am
FLASH NEWS
Home   >  Kerala   >  

നിരപരാധിയെ പ്രതിയാക്കല്‍: പോലീസ് നടപടി വിവാദത്തില്‍

Published : 2nd September 2017 | Posted By: shins

പരപ്പനങ്ങാടി: നിരപരാധിയായ യുവാവിനെ പ്രതിയാക്കി ജയിലിലടച്ച പോലീസ് നടപടി വിവാദത്തില്‍. പുത്തന്‍കടപ്പുറം ഇന്‍ഡ്രസ് ടീല്‍ തൊഴിലാളി നൗഫലിനെയാണ് പരപ്പനങ്ങാടി പോലീസ് കള്ളകേസ് ചുമത്തി ജയിലിലടച്ചത്. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ലിജു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. താന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ച് വീഴ്ത്തി വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ലിജുവിന്റെ പരാതി. തുടര്‍ന്ന് പലരേയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പരാതി തെളിയിക്കാനോ, സംഭവം സത്യമാണോയെന്ന് പരിശോധിക്കാനോ ശ്രമിക്കുന്നതിനു പകരം നൗഫലിനെ ഫോണില്‍ ജോലി സ്ഥലത്ത് നിന്ന് വിളിച്ച് വരുത്തി കേസില്‍ കുടുക്കുകയായിരുന്നു. സ്‌റ്റേഷനില്‍ വെച്ച് ആര്‍എസ്എസുകാരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ച നൗഫലിനെ പോലീസ് പരാതിയുടെ പേരില്‍ കേസില്‍ പെടുത്തുകയായിരുന്നു. ‘നീ നിരപരാധിയാണന്നും പക്ഷെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെ’ന്നും പോലീസ് പറഞ്ഞതായി നൗഫല്‍ ബന്ധുക്കളോട് പറഞ്ഞു.
അനധികൃത കസ്റ്റഡിയും, നിരപരാധികളെ ജയിലിലടച്ചും വിവാദമായ സ്‌റ്റേഷനാണ് പരപ്പനങ്ങാടി. എസ്ഡിപിഐ പ്രവര്‍ത്തകനായ നൗഫല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍എസ്എസുകാരുമായി പ്രദേശത്ത് വാക്കുതര്‍ക്കമുണ്ടായിരുന്നു. ആ വിരോധത്തെത്തുടര്‍ന്നാണ് പോലീസ് നടപടിയെന്നാണ് ആരോപണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫുട്‌ബോള്‍ ഗ്രൗണ്ടിലുണ്ടായ തര്‍ക്കത്തില്‍ പാലത്തിങ്ങലില്‍ നിരവധി പേര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന ലിജുവിന്റെ പരാതിയിലും ഇത് പോലെ നാട്ടുകാരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തിരുന്നു. സംഘ് പരിവാര്‍ ബന്ധമുള്ള പോലീസുകാരെ ഉപയോഗിച്ച് ആര്‍എസ്എസുകാര്‍ നല്‍കുന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തുന്നത് ഇവിടെ പതിവാണ്. കള്ള പരാതികളില്‍ നിരപരാധികളെ കേസില്‍ കുടുക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പരപ്പനങ്ങാടി എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മറ്റി വ്യക്തമാക്കി. കെ. സിദ്ധീഖ്, യാസര്‍ അറഫാത്ത്, ഫൈസല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss