|    Oct 18 Thu, 2018 4:53 am
FLASH NEWS

നിരപരാധിയെ പോലിസ് കസ്റ്റഡിയിലെടുത്തെന്ന് : എംഎല്‍എയുടെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

Published : 24th September 2017 | Posted By: fsq

 

കുമ്പള: രാത്രി വീട്ടില്‍ കയറി അകാരണമായി പിടികൂടിയ യുവാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എം എല്‍ എയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കുമ്പള പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഇന്നലെ രാവിലെയാണ് മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരെത്തി സ്‌റ്റേഷന്‍ ഉപരോധിച്ചത്. അകാരണമായി കസ്റ്റഡിയിലെടുത്ത ഇച്ചിലംകോട് സ്വദേശി  സിറാജിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കയറി ബലമായി പിടിച്ചു കൊണ്ടുപോയതെന്നാണ് ആരോപണം. കര്‍ണാടക കെ എസ് ആര്‍ ടി സി ബസിന് നേരെ ഏതാനും ദിവസം മുമ്പ് അക്രമം ഉണ്ടായിരുന്നു. ഈ സംഭവത്തിലെ പ്രതിയെന്നാരോപിച്ചാണ് കുമ്പള എസ് ഐയുടെ നേതൃത്വത്തില്‍ നിരപരാധിയെ പിടികൂടിയത്. യുവാവിനെ വിട്ടയക്കണമെന്ന് എംഎല്‍എയും പാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടിട്ടും പോലിസ് തയ്യാറായില്ല.  സ്റ്റേഷന് മുന്നില്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ തടിച്ചു കൂടി. പിന്നീട് യുവാവിനെ വിട്ടയച്ചതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. മഞ്ചേശ്വരം ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ്് എ കെ എം അഷ്‌റഫ്, എം അബ്ബാസ്, അഷ്‌റഫ് കാര്‍ളെ, അബ്ബാസ് ഓണന്ത, എ കെ ആരിഫ്, സെഡ്എ കയ്യാര്‍, ശാഹുല്‍ ഹമീദ്, ഖാലിദ് ബംബ്രാണ, യൂസുഫ് ഉളുവാര്‍ നതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss