|    Jul 16 Mon, 2018 10:29 am
Home   >  Kerala   >  

നിരപരാധിയെ കസ്റ്റഡിയിലെടുത്തുവെന്നാരോപിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം

Published : 23rd September 2017 | Posted By: mi.ptk

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കുമ്പളം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തിയത്. ഇച്ചിലംകോട് സ്വദേശിയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ സിറാജിനെ കഴിഞ്ഞ ദിവസം രാത്രി പോലീസ് വീട്ടില്‍ കയറി ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ് ആരോപണം. കെഎസ്ആര്‍ടിസി ബസിന് നേരെ നടന്ന കല്ലേറുമായി ബന്ധപ്പെട്ടാണ് സിറാജിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ യുവാവ് നിരപരാധിയാണെന്നും വിട്ടയക്കണമെന്നുമാവശ്യപ്പെട്ട് പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും വിട്ടയക്കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് കുമ്പളം പോലീസ് സ്‌റ്റേഷന്‍ കവാടത്തില്‍ എംഎല്‍എ പിബി അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍്ത്തകര്‍ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തുകയായിരുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷറഫ്, മുസ്‌ലിം ലീഗ് നേതാക്കളായ എം അബ്ബാസ്, അഷറഫ്, അബ്ബാസ് ഓണന്ത, എകെ ആരിഫ് തുടങ്ങിയവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്. ഉപരോധം നടക്കുന്നുണ്ടെന്നറിഞ്ഞ് മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും സ്റ്റേഷന്‍ പരിസരത്ത് എത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss