നിരപരാധിയായ യുവാവിനെ പൊലിസ് മര്‍ദ്ദിച്ചതായി പരാതി
Published : 10th January 2016 | Posted By: SMR
പെരുമ്പാവൂര്‍: നിരപരാധിയായ യുവാവിനെ പൊലിസ് മര്‍ദ്ദിച്ചതായി പരാതി. കോടനാട് ഇലഞ്ഞിക്കമാലി ബേസില്‍ മത്തായിക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.30ന് കോതമംഗലം എസ്ഐ സുധീര്‍ മനോഹറും കാലടി സ്റ്റേഷനിലെ ഡ്രൈവര്‍ ടി എസ് അനീഷും ഇവരുടെ കൂടെയുണ്ടായിരുന്ന നാല് പൊലിസുകാരും ചേര്‍ന്ന് വീട്ടില്‍ നിന്നും വിളിച്ചിറക്കികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബേസില്‍ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും നല്കിയ പരാതിയില്‍ പറയുന്നു.
വെട്ടുകേസിലെ പ്രതികള്‍ ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് പറയുന്നു.
ഇന്നോവ വാഹനത്തില്‍ കയറ്റികൊണ്ടുപോയ തന്നെ വലിയ ടോര്‍ച്ചുകൊണ്ട് തലക്കടിച്ചതായും ലാത്തികൊണ്ട് കഴുത്തിന് കുത്തിയതായും പരാതിയില്‍ ബേസില്‍ പരാതിയില്‍ പറയുന്നു.
കോതമംഗലം സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ച ബേസിലിനെ സാജുപോള്‍ എംഎല്‍എ ഇടപ്പെട്ട് ഇറക്കുകയായിരുന്നു.
കാലടി സ്റ്റേഷനിലെ ഡ്രൈവറായ അനീഷ് ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്ന് കാണിച്ച് ബേസില്‍ കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് പൊലിസിലെ സ്വാധീനം ഉപയോഗപ്പെടുത്തി അനീഷ് നിരപരാധിയായ തന്നെ കസ്റ്റഡിയിലെടുപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ തലക്ക് പരിക്കേറ്റ ബേസില്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.