|    Sep 22 Sat, 2018 11:17 pm
FLASH NEWS

നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം: ഡിസിസി പ്രസിഡന്റ്

Published : 22nd April 2018 | Posted By: kasim kzm

മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമണങ്ങളുടെ പേരില്‍ നിരപരാധികളെ വേട്ടയാടുന്നത് പോലിസ് അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്. ഹര്‍ത്താല്‍ ദിനത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയവരെ വീഡിയോകളും ചിത്രങ്ങളും നോക്കി പോലിസ് അറസ്റ്റ് ചെയ്യുകയാണ്.
കര്‍ശനമായ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്യുന്നത്. പോക്‌സോ നിയമം പോലും ദുരുപയോഗം ചെയ്താണ് നടപടി. ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ ഇനിയും അനാവശ്യമായ അറസ്റ്റുകള്‍ തുടര്‍ന്നാല്‍ ശക്തമായ ജനകീയ പ്രതിഷേധത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss