|    May 26 Fri, 2017 11:24 am
FLASH NEWS

‘നിരന്തരം അസഭ്യം പറയുന്ന മോദി രാജ്യത്തിന് അപമാനം’

Published : 9th October 2015 | Posted By: swapna en

പാലക്കാട്: നിരന്തരം അസഭ്യം പറഞ്ഞു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് അപമാനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ ബ്രാര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഹൃദയവും കരളും ഫാസിസത്തിനെതിര്, ചെറുത്ത് നില്‍പ് പ്രക്ഷോഭ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ചെറിയ കോട്ടമൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കോമാളിയെ പോലെയാണ് നരേന്ദ്രമോദിയുടെ പ്രവര്‍ത്തനം. സ്വന്തം ഭാര്യയെ സംരക്ഷിക്കാന്‍ കഴിയാത്ത അദ്ദേഹം ഭാരതത്തിലെ സ്ത്രീകളെ എങ്ങനെ സംരക്ഷിക്കും. ആ ര്‍.എസ്.എസ്സിന്റെ കൈയിലെ പാവയാണ് നരേന്ദ്രമോദിയെന്നും മതേതരത്വം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇനി നടത്തേണ്ടതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ശ്രീനാരായണ ഗുരുദേവനെ പോലെയുള്ള നവോത്ഥാനനായകന്മാര്‍ പിറന്ന മണ്ണാണ് കേരളം. രാജ്യത്തെ വെട്ടിമുറിക്കാന്‍ ആരെയും അനുവദിക്കില്ല. ആര്‍.എസ്.എസ്സിന്റെ കൈകളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് ഫൈനല്‍ പോരാട്ടമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷനായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day