|    Mar 23 Thu, 2017 11:58 pm
FLASH NEWS

നിരത്തിലിറക്കിയ ബിജെപി നേതാവിന്റെ വാഹനം നാട്ടുകാര്‍ തിരിച്ചയച്ചു

Published : 14th October 2016 | Posted By: Abbasali tf

തിരൂരങ്ങാടി: ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു യാത്രക്കാരെ ബുദ്ധിമുട്ടിച്ചതോടെ, നിരത്തിലിറക്കിയ നേതാവിന്റെ വാഹനം തിരിച്ചയച്ച് നാട്ടുകാരും പകരം വീട്ടി. നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്കിലാണ് സംഭവം. അക്രമരാഷ്ട്രീയത്തിനതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നന്നമ്പ്ര പഞ്ചായത്തിന്റെ ഭൂരിഭാഗം അങ്ങാടികളിലും കടകള്‍ അടച്ചിരുന്നു. രാവിലെ പഞ്ചായത്തിലുടനീളം ബൈക്കില്‍ കറങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ ചെറുമുക്ക് അങ്ങാടിയില്‍വച്ച് സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. വിമാനത്താവളത്തിലേക്കും ആശുപത്രികളിലേക്കുമുള്ള വാഹനങ്ങളായിരുന്നു മിക്കതും. നാട്ടുകാര്‍ സംഘടിച്ചതോടെ വാഹനങ്ങള്‍ പിന്നീട് കടത്തിവിട്ടു. ഇതിനിടെയാണ് പ്രാദേശിക ബിജെപി നേതാവ് തന്റെ ഗുഡ്‌സ് ഓട്ടോയില്‍ സാധനങ്ങളുമായി എത്തിയത്. വാഹനം കടത്തിവിടാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു തിരിച്ചയക്കുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതിനാല്‍ താനൂരില്‍ നിന്നു പോലിസെത്തി ആളുകളെ പിരിച്ചുവിട്ടു.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക