|    Dec 12 Wed, 2018 8:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നിരക്ഷരര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും പെണ്ണിനെ കൊടുക്കില്ലെന്ന് രക്ഷിതാക്കള്‍

Published : 27th November 2018 | Posted By: kasim kzm

പൂനെ: മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഷിന്ദി ഖുറാഡ് ഗ്രാമത്തില്‍ യുവാക്കള്‍ക്ക് വിവാഹം കഴിക്കണമെങ്കില്‍ പുരുഷധനം നല്‍കണം. വിദ്യാഭ്യാസവും ജോലിയുമില്ലാത്ത മറാത്താ യുവാക്കളെ സ്വീകരിക്കാന്‍ യുവതികള്‍ വിസമ്മതിച്ചതോടെയാണ് പുരുഷധനം നല്‍കാന്‍ യുവാക്കള്‍ തയ്യാറാകുന്നത്.
പൂനെയിലെ ഭൂമാതാ ചാരിറ്റബിള്‍ ട്രസ്റ്റ് 2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മറാത്തക്കാര്‍ കൂടുതലായുള്ള മേഖലകളിലൊന്നാണ് ഷിന്ദി ഗ്രാമം. എന്നാല്‍, സമീപത്തെ മറ്റു മറാത്താ ഗ്രാമങ്ങളും ഇതേ അവസ്ഥയിലാണെന്നു ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ബുദ്ധാജിറാവു മലിക് പറഞ്ഞു. പെണ്‍കുട്ടികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതോടെ അവര്‍ ആവശ്യപ്പെടുന്ന തുക ഏതുവിധേനയും നല്‍കി വിവാഹത്തിന് സമ്മതിപ്പിക്കുകയാണ് ഇപ്പോള്‍ യുവാക്കള്‍.
എന്നാല്‍, പണം നല്‍കിയാലും വിവാഹത്തിനു സമ്മതം നല്‍കാത്ത യുവതികളുടെ എണ്ണവും കൂടുതലാണ്. ഷിന്ദിയില്‍ 82 ശതമാനം പേരും മറാത്തക്കാരാണ്. ശരാശരി രണ്ടു ലക്ഷം രൂപ വരെ വിവാഹത്തിന് പണം നല്‍കുന്നതായാണ് റിപോര്‍ട്ട്. സര്‍ക്കാരിന് സംഘടന തങ്ങളുടെ പഠന റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss