|    Nov 20 Mon, 2017 9:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിരക്കു വര്‍ധന; 18ന് സൂചനാ ബസ് പണിമുടക്ക്

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: നിരക്കുവര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 18ന് സൂചനാ ബസ് പണിമുടക്കും സപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്കും നടത്താന്‍ ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ യോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, 140 കി.മീറ്ററിനു മുകളിലുള്ള ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി പിന്‍വലിക്കുക, സ്‌റ്റേജ് കാര്യേജ് ബസ്സുകളുടെ റോഡ് ടാക്‌സ് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക, ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വരുത്തിയ വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിനിറങ്ങുന്നത്. യോഗത്തില്‍ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക