|    Oct 23 Mon, 2017 3:27 pm
FLASH NEWS

നിയാസിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published : 16th November 2015 | Posted By: SMR

പൊന്നാനി: ബൈക്കും കാറും കൂട്ടിയിടിച്ച് മരിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥി നിയാസിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. പൊന്നാനി ചാവക്കാട് ദേശിയ പാതയില്‍ വെളിയങ്കോട് കഴിഞ്ഞ ദിവസം ബൈക്കും കാറും കൂട്ടിയിടിച്ചാണ് ബീവിപ്പടി കിഴക്കേ ഒതളക്ക വീട്ടില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് നിയാസ് ( 19 ) മരിച്ചത്.
സഹോദരിയുടെ വീട്ടില്‍ നിന്ന് സ്വന്തം വിട്ടിലേക്ക് പോകുന്നതിനിടയില്‍ നെടുമ്പാശേരിയില്‍ നിന്ന് ചെമ്മാട്ടേക്ക് പോകുകയായിരുന്ന കാറുമായി നിയാസിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
വാടാനപ്പള്ളിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് നിയാസ്. വെളിയങ്കോട് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ വന്‍ ജനാവലിയോടെയാണ് ഖബറടക്കിയത്. സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്ന നിയാസിന്റെ അപകട മരണം വെളിയങ്കോടിനെ കണ്ണീരിലാഴ്ത്തി.
വെളിയങ്കോട് പഞ്ചായത്ത് കിണര്‍ യൂണിറ്റ് എം എസ് എഫ് യൂണിറ്റ് പ്രസിസന്റായിരുന്നു നിയാസ്. മാതാവ് റസിയ. സഹോദരങ്ങള്‍: മുനീറ ,നസീറ, ജംഷീറ, നിസാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക