|    Aug 15 Wed, 2018 12:31 am
FLASH NEWS

നിയമ വിദ്യാര്‍ഥിനിയുടെ അനിശ്ചിതകാല നിരാഹാര സമരം അവസാനിച്ചു

Published : 12th August 2018 | Posted By: kasim kzm

ചാവക്കാട്: പരപ്പില്‍ത്താഴം ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരേ നിയമ വിദ്യാര്‍ഥിനി നടത്തി വന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിച്ചു.
ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ആഗസ്ത് 16ന് കളക്ടറുടെ ചേംബറില്‍ യോഗം വിളിച്ചു ചേര്‍ക്കാമെന്ന ജില്ലാ കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് സമരം അനുഷ്ഠിച്ചിരുന്ന നിയമ വിദ്യാര്‍ഥിനി സോഫിയയുടെ ഭര്‍ത്താവ് മിഥുന്‍ പറഞ്ഞു.
അതേസമയം സിപിഎമ്മിനും ചാവക്കാട് നഗരസഭക്കും ഏറെ തലവേദന സൃഷ്ടിച്ച സമരം അവസാനിപ്പിക്കുന്നതിന് ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്റെ ഇടപെടല്‍ നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലെ 11ഓടെ ടി എന്‍ പ്രതാപന്‍ സമര പന്തല്‍ സന്ദര്‍ശിച്ചപ്പോഴാണ് കലക്ടര്‍ സോഫിയയെ ഫോണില്‍ വിളിച്ച് യോഗം വിളിച്ചു ചേര്‍ക്കാമെന്ന ഉറപ്പ് നല്‍കിയതത്രേ. ഇക്കാര്യം സമരപന്തലില്‍ വെച്ച് തന്നെ അറിയിച്ച പ്രതാപന്‍ സോഫിയക്ക് നാരങ്ങ നീര് നല്‍കി സമരം അവസാനിപ്പിക്കുകയും ചെയ്തു. 20 വര്‍ഷത്തിലധികമായി നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ പരപ്പില്‍താഴത്ത് ശാസ്ത്രീയമായ രീതിയില്‍ മാലിന്യസംസ്‌കരണം നടക്കാത്തതിനാല്‍ ദുര്‍ഗന്ധവും പുഴുശല്യവും രൂക്ഷമായപ്പോവാണ് പ്രദേശവാസികൂടിയായ സോഫിയ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന്റെ ആവശ്യകത മനസ്സിലാക്കിയതോടെ സിപിഎം, സിപിഐ ഒഴികേയുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സാമൂഹിക സാംസ്‌ക്കാരിക സംഘടന പ്രവര്‍ത്തകരും സോഫിയക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss